പാ​ല​ക്കാ​ട്: സി​ബി​ഐ​യി​ൽ വി​ശ്വാ​സം ന​ഷ്ട​പ്പെ​ട്ടുവെന്നും സ​ർ​ക്കാ​രി​നൊ​പ്പം​ചേ​ർ​ന്ന് സി​ബി​ഐ​യും കേ​സ് അ​ട്ടി​മ​റി​ക്കാ​നാ​ണു ശ്ര​മി​ക്കു​ന്ന​തെ​ന്നും വാ​ള​യാ​റി​ൽ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ മ​ര​ണ​മ​ട​ഞ്ഞ കു​ട്ടി​ക​ളു​ടെ അ​മ്മ. വാ​ള​യാ​റി​ലെ പെ​ൺ​കു​ട്ടി​ക​ൾ മ​രി​ച്ച കേ​സി​ൽ ത​ന്നെ​യും ഭ​ർ​ത്താ​വി​നെ​യും പ്ര​തി​ക​ളാ​ക്കി സി​ബി​ഐ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​തി​നോ​ടു പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു കു​ട്ടി​ക​ളു​ടെ അ​മ്മ.

നി​ര​പ​രാ​ധി​ത്വം തെ​ളി​യി​ക്കു​മെന്നും അവർ പ​റ​ഞ്ഞു.സി​ബി​ഐ​യി​ലും ഭേ​ദം പോ​ലീ​സാ​യി​രു​ന്നു എ​ന്നാ​ണ് ഇ​പ്പോ​ൾ തോ​ന്നു​ന്ന​ത്. പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​നാ​വാ​ത്ത​തി​ന് അ​ച്ഛ​നെ​യും അ​മ്മ​യെ​യും പ്ര​തി​ചേ​ർ​ക്കു​ക​യാ​ണ് ഇ​പ്പോ​ൾ. യ​ഥാ​ർ​ഥ​പ്ര​തി​ക​ളി​ലേ​ക്ക് എ​ത്താ​ൻ പോ​ലീ​സി​നെ​പ്പോ​ലെ സി​ബി​ഐ​ക്കും പേ​ടി​യാ​ണെന്നും അവർ പറഞ്ഞു.

പ്ര​തി​ക​ളെ സം​ര​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​രി​നൊ​പ്പം ഒ​ത്തു​ക​ളി​ക്കു​ക​യാ​ണു സി​ബി​ഐ. എ​ഴു​ത്തും വാ​യ​ന​യും അ​റി​യാ​ത്ത അ​ച്ഛ​ന​മ്മ​മാ​രെ പ്ര​തി​ചേ​ർ​ത്താ​ൽ അ​വ​ർ മി​ണ്ടാ​തി​രി​ക്കു​മെ​ന്നാ​വും വി​ചാ​രം. അ​തു ന​ട​ക്കി​ല്ല.

എ​ന്തു​കൊ​ണ്ടാ​ണ് ത​ങ്ങ​ളെ പ്ര​തി​ക​ളാ​ക്കി​യ​ത് എ​ന്നു സി​ബി​ഐ​യെ​ക്കൊ​ണ്ട് പ​റ​യി​പ്പി​ക്കും. കേ​സി​ൽ നി​യ​മ​പ​ര​മാ​യ പോ​രാ​ട്ടം ന​ട​ത്തു​ന്ന​തി​നൊ​പ്പം നീ​തി​ക്കു​വേ​ണ്ടി സ​മ​ര​വും ന​ട​ത്തു​മെ​ന്ന് അ​വ​ർ പ​റ​ഞ്ഞു.

യഥാർഥ പ്ര​തി​ക​ളെ ര​ക്ഷി​ക്കാ​നുള്ള നീക്കമെന്ന് വാ​ള​യാ​ർ നീ​തി​സ​മ​ര​സ​മി​തി

കൊ​​​ച്ചി: വാ​​​ള​​​യാ​​​റി​​​ൽ ര​​​ണ്ടു പെ​​​ൺ​​​കു​​​ട്ടി​​​ക​​​ൾ കൊ​​​ല്ല​​​പ്പെ​​​ട്ട കേ​​​സി​​​ൽ സി​​​ബി​​​ഐ എ​​​റ​​​ണാ​​​കു​​​ളം പ്ര​​ത്യേ​​ക സി​​​ബി​​​ഐ കോ​​​ട​​​തി​​​യി​​​ൽ സ​​​മ​​​ർ​​​പ്പി​​​ച്ച കു​​​റ്റ​​​പ​​​ത്രം യഥാ​​​ർ​​ഥ​ പ്ര​​​തി​​​ക​​​ളെ ര​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​നും നീ​​​തി​​​ക്കു വേ​​​ണ്ടി സ​​​മ​​​രം ചെ​​​യ്യു​​​ന്ന മാതാ​​​പി​​​താ​​​ക്ക​​​ളെ പീ​​​ഡി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നുമാ​​​ണെ​​​ന്ന് വാ​​​ള​​​യാ​​​ർ നീ​​​തി​​​സ​​​മ​​​ര​​​സ​​​മിതി.


ഈ ​​​കേ​​​സി​​​ൽ സി​​​ബി​​​ഐ ആ​​​ദ്യം സ​​​മ​​​ർ​​​പ്പി​​​ച്ച കു​​​റ്റ​​​പ​​​ത്രം പാ​​​ല​​​ക്കാ​​​ട് പോ​​​ക്സോ കോ​​​ട​​​തി ത​​​ള്ളി​​​യ​​​തി​​​നെ​​ത്തു​​​ട​​​ർ​​​ന്നു നി​​​യോ​​​ഗി​​​ക്ക​​​പ്പെ​​​ട്ട സി​​​ബി​​​ഐ​​​യു​​​ടെ ര​​​ണ്ടാം അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘ​​​വും ഈ ​​​കേ​​​സി​​​ൽ കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​ന്‍റെ സാ​​​ധ്യ​​​ത തേ​​​ടി​​​യി​​​ല്ല. കേ​​​സ് അ​​​ട്ടി​​​മ​​​റി​​​ക്കു​​​ന്ന​​​തി​​​ന് സി​​​ബി​​​ഐ​​​ക്കു​​മേ​​​ൽ സ​​​മ്മ​​​ർ​​​ദം ചെ​​​ലു​​​ത്തു​​​ന്ന​​​ത് ചി​​​ല അ​​​ഭി​​​ഭാ​​​ഷ​​​ക​​​രാ​​​ണ്.

കേ​​​സി​​​ൽ മാ​​​താ​​​പി​​​താ​​​ക്ക​​​ളെ പ്ര​​​തി​​​ക​​​ളാ​​​ക്കി പോ​​​രാ​​​ട്ടം ദു​​​ർ​​ബ​​​ല​​​പ്പെ​​​ടു​​​ത്താ​​​മെ​​​ന്ന് സി​​​ബി​​​ഐ​​​യും ഇ​​​തി​​​ലെ യ​​​ഥാ​​​ർ​​​ഥ പ്ര​​​തി​​​ക​​​ളും അ​​​വ​​​രെ സം​​​ര​​​ക്ഷി​​​ക്കു​​​ന്ന​​​വ​​​രും ആ​​​ശ്വ​​​സി​​​ക്കേ​​​ണ്ട​​​തി​​​ല്ല.

നീ​​​തി​​​ക്കു​​വേ​​​ണ്ടി​​​യു​​​ള്ള പോ​​​രാ​​​ട്ടം നി​​​യ​​​മ​​​പ​​​ര​​​മാ​​​യും ജ​​​ന​​​കീ​​​യ​​​മാ​​​യും തു​​​ട​​​രു​​​മെ​​​ന്നും സ​​​മി​​​തി ചെ​​​യ​​​ർ​​​മാ​​​ൻ വി​​​ള​​​യോ​​​ടി വേ​​​ണു​​​ഗോ​​​പാ​​​ൽ പ​​​റ​​​ഞ്ഞു.