ബോബി ചെമ്മണ്ണൂരിനെതിരേ രൂക്ഷവിമർശനവുമായി ജി. സുധാകരൻ
Friday, January 10, 2025 2:10 AM IST
കായംകുളം: ബോബി ചെമ്മണ്ണൂരിനെതിരേ രൂക്ഷവിമർശനവുമായി മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ജി. സുധാകരൻ രംഗത്ത്. പണത്തിന്റെ അഹങ്കാരത്തിൽ എന്തും ചെയ്യാമെന്ന് കരുതുന്ന പ്രാകൃതനും കാടനുമാണ് ബോബി ചെമ്മണ്ണൂർ.
അയാൾക്ക് ഒരു സംസ്കാരമേ ഉള്ളൂ. അത് ലൈംഗിക സംസ്കാരമാണ്. ആലപ്പുഴയിൽ ആയിരുന്നുവെങ്കിൽ തങ്ങൾ തല്ലിയേനെയെന്നും അത് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. ഇവിടത്തെ മഹിളാ സംഘടനകളും ബുദ്ധിജീവികളും എവിടെപ്പോയെന്നും സുധാകരൻ ചോദിച്ചു.
അശ്ലീലച്ചുവയുള്ള ഒറ്റ പോസ്റ്റ് ഇട്ടപ്പോൾതന്നെ പോലീസ് സ്വമേധയാ കേസെടുത്ത് അയാളെ അറസ്റ്റ് ചെയ്യേണ്ടതായിരുന്നു. കായംകുളം കണ്ടല്ലൂരിൽ ഒരു പുസ്തകത്തിന്റെ പ്രകാശനകർമം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.