പ​​​​റ​​​​വൂ​​​​ർ: യു​​​വാ​​​വ് ജീ​​​വ​​​നൊ​​​ടു​​​ക്കി​​​യ സം​​​ഭ​​​വ​​​ത്തി​​​ൽ ഭാ​​​ര്യ​​​യ്ക്കെ​​​തി​​​രേ​​​യും പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്തു. കോ​​​​ട്ടു​​​​വ​​​​ള്ളി കൈ​​​​താ​​​​രം വ​​​​ട്ട​​​​ത്തി​​​​പ്പാ​​​​ടം ധ​​​​ന്യ​​​​ൻ-​​​​ജ​​​​ല​​​​ജ ദ​​​​മ്പ​​​​തി​​​​ക​​​​ളു​​​​ടെ മ​​​​ക​​​​ൻ അ​​​​രു​​​​ൺ​​​​ലാ​​​​ൽ (34) ആ​​​​ത്മ​​​​ഹ​​​​ത്യ ചെ​​​​യ്ത സം​​​​ഭ​​​​വ​​​​ത്തി​​​​ൽ ഭാ​​​​ര്യ ആ​​​​തി​​​​ര(30)​​​യ്ക്കെ​​​​തി​​​​രേ​​​യാ​​​ണ് ജു​​​​വ​​​​നൈ​​​​ൽ ജ​​​​സ്റ്റീ​​​​സ് ആ​​​​ക്ട് പ്ര​​​​കാ​​​​രം കേ​​​​സെ​​​​ടു​​​​ത്ത​​​ത്.​ ഭാ​​​​ര്യ വീ​​​​ടു​​​​വി​​​​ട്ട് പോ​​​​യ​​​​തി​​​​നെ​​​ത്തു​​​​ട​​​​ർ​​​​ന്ന് ക​​​​ഴി​​​​ഞ്ഞ നാ​​​​ലി​​​​നാ​​​​ണ് അ​​​​രു​​​​ൺ​​​​ലാ​​​​ലി​​​​നെ വീ​​​​ടി​​​​നു​​​​ള്ളി​​​​ൽ ജീ​​​​വ​​​​നൊ​​​​ടു​​​​ക്കി​​​​യ​​​നി​​​​ല​​​​യി​​​​ൽ ക​​​​ണ്ട​​​​ത്.

ഇ​​​​വ​​​​രു​​​​ടെ ഒ​​​​മ്പ​​​​തും ര​​​​ണ്ട​​​​ര​​​​യും വ​​​​യ​​​​സു​​​​ള്ള പെ​​​​ൺ​​​​മ​​​​ക്ക​​​​ളെ അ​​​​രു​​​​ൺ​​​​ലാ​​​​ലി​​​​നെ ഏ​​​​ൽ​​​​പ്പി​​​​ച്ച​​​ശേ​​​​ഷ​​​​മാ​​​​ണ് ആ​​​​തി​​​​ര വീ​​​ടു​​​വി​​​ട്ട​​​ത്. അ​​​​രു​​​​ൺ​​​​ലാ​​​​ലി​​​ന്‍റെ മ​​​​ര​​​​ണ​​​​ശേ​​​​ഷം കു​​​​ട്ടി​​​​ക​​​​ളെ സം​​​​ര​​​​ക്ഷി​​​​ക്കാ​​​​ൻ ബാ​​​​ധ്യ​​​​ത​​​​യു​​​​ള്ള അ​​​​മ്മ അ​​​​തി​​​​നു ത​​​​യാ​​​​റാ​​​​യി​​​​ല്ലെ​​​​ന്ന് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ആ​​​​തി​​​​ര​​​​യു​​​​ടെ അ​​​മ്മ പ​​​​റ​​​​വൂ​​​​ത്ത​​​​റ പു​​​​ഞ്ച​​​​യി​​​​ൽ ഷോ​​​​ബി ന​​​​ൽ​​​​കി​​​​യ പ​​​​രാ​​​​തി​​​​യി​​​​ലാ​​​​ണ് പോ​​​​ലീ​​​​സ് കേ​​​​സെ​​​​ടു​​​​ത്തി​​​​ട്ടു​​​​ള്ള​​​​ത്. പ​​​​റ​​​​വൂ​​​​ർ ന​​​​ഗ​​​​ര​​​​ത്തി​​​​ലെ ഒ​​​​രു പ്ര​​​​ധാ​​​​ന എ​​​​യ്ഡ​​​​ഡ് സ്കൂ​​​​ളി​​​​ലെ അ​​​​ധ്യാ​​​​പി​​​​ക​​​​യാ​​​​ണ് ആ​​​​തി​​​​ര.

​ ഇ​​​​ള​​​​ന്തി​​​​ക്ക​​​​ര ഹൈ​​​​സ്കൂ​​​​ൾ അ​​​​ധ്യാ​​​​പ​​​​ക​​​​നാ​​​​യ മാ​​​​ള മ​​​ഠ​​​ത്തും​​​​പ​​​​ടി ച​​​​ക്കാ​​​​ടി​​​​ക്കു​​​​ന്ന് മാ​​​​ട​​​​വ​​​​ന വീ​​​​ട്ടി​​​​ൽ എം.​​​​ആ​​​​ർ. കൃ​​​​ഷ്ണ​​​​കു​​​​മാ​​​​റു(38)​​​മാ​​​​യു​​​​ള്ള ആ​​​​തി​​​​ര​​​​യു​​​ടെ ബ​​​​ന്ധ​​​​ത്തെ​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണ് അ​​​​രു​​​​ൺ​​​​ലാ​​​​ലും ആ​​​തി​​​ര​​​യും ത​​​​മ്മി​​​​ൽ പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ ഉ​​​​ട​​​​ലെ​​​​ടു​​​​ത്ത​​​​ത്.

ഇ​​​​തു​​​സം​​​​ബ​​​​ന്ധി​​​​ച്ച് ഇ​​​​രു വീ​​​​ട്ടു​​​​കാ​​​​രും ത​​​​മ്മി​​​​ൽ പ​​​​ല​​​​വ​​​​ട്ടം ച​​​​ർ​​​​ച്ച​​​​ക​​​​ൾ ന​​​​ട​​​​ത്തി​​​​യെ​​​​ങ്കി​​​​ലും അം​​​​ഗീ​​​​ക​​​​രി​​​​ക്കാ​​​​ൻ ആ​​​​തി​​​​ര ത​​​​യാ​​​റാ​​​​കാ​​​​തെ വ​​​​ന്ന​​​​തോ​​​​ടെ അ​​​​രു​​​​ൺ​​​​ലാ​​​​ൽ പോ​​​​ലീ​​​​സി​​​​ൽ പ​​​​രാ​​​​തി ന​​​​ൽ​​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു.


ഇ​​​​തി​​​​ലും കാ​​​​ര്യ​​​​ങ്ങ​​​​ൾ തീ​​​​രു​​​​മാ​​​​ന​​​​മാ​​​​യി​​​​ല്ല. ഭ​​​​ർ​​​​ത്താ​​​​വി​​​​നൊ​​​പ്പം പോ​​​​കാ​​​​ൻ ആ​​​​തി​​​​ര വി​​​​സ​​​​മ്മ​​​​തി​​​​ച്ചതോടെ പോ​​​​ലീ​​​​സ് ഇ​​​​വ​​​​രെ ഹോ​​​​സ്റ്റ​​​​ലി​​​​ലാ​​​​ക്കി. പി​​​​ന്നീ​​​​ടും ഇ​​​​വ​​​​ർ കൃ​​​​ഷ്ണ​​​​കു​​​​മാ​​​​റു​​​​മാ​​​​യു​​​​ള്ള ബ​​​​ന്ധം തു​​​​ട​​​​രു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

അ​​​​രു​​​​ൺ​​​​ലാ​​​​ലി​​​​ന്‍റെ മ​​​​ര​​​​ണ​​​​മൊ​​​​ഴി​​​​യി​​​​ൽ ത​​​​ന്‍റെ കു​​​​ടും​​​​ബ​​​ജീ​​​​വി​​​​തം ത​​​​ക​​​​ർ​​​​ത്ത​​​​തി​​​​ലും കു​​​​ട്ടി​​​​ക​​​​ളെ അ​​​​നാ​​​​ഥ​​​​രാ​​​​ക്കി​​​​യ​​​​തി​​​​ലും കൃ​​​​ഷ്ണ​​​​കു​​​​മാ​​​​റി​​​​നു​​​​ള്ള പ​​​​ങ്ക് വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​രു​​​​ന്നു. തു​​​​ട​​​​ർ​​​​ന്ന് അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ കൃ​​​​ഷ്ണ​​​​കു​​​​മാ​​​​ർ റി​​​​മാ​​​​ൻ​​​​ഡി​​​​ലാ​​​​ണ്.​

വി​​​​വാ​​​​ദ​​​​ങ്ങ​​​​ൾ ഉ​​​​ണ്ടാ​​​​യ​​​​തി​​​​നെ​​​ത്തു​​​​ട​​​​ർ​​​​ന്ന് കൃ​​​​ഷ്ണ​​​​കു​​​​മാ​​​​റി​​​​നെ ജോ​​​​ലി​​​​യി​​​​ൽ​​​നി​​​​ന്ന് സ്കൂ​​​​ൾ മാ​​​​നേ​​​​ജ്മെ​​​​ന്‍റ് മാ​​​​റ്റി നി​​​​ർ​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. ആ​​​​തി​​​​ര ജോ​​​​ലി ചെ​​​​യ്യു​​​​ന്ന സ്കൂ​​​​ളി​​​​ൽ അ​​​​വ​​​​ധി​​​​ക്ക് അ​​​​പേ​​​​ക്ഷി​​​​ച്ചെ​​​​ങ്കി​​​​ലും മാ​​​​നേ​​​​ജ്മെ​​​​ന്‍റ് അ​​​​നു​​​​വ​​​​ദി​​​​ച്ചി​​​​ട്ടി​​​​ല്ല. ഇ​​​​തി​​​​നി​​​​ട​​​​യി​​​​ൽ വി​​​​ദേ​​​​ശ​​​​ത്തു ജോ​​​​ലി​​​​ക്കാ​​​​യി ഇ​​​​രു​​​​വ​​​​രും ശ്ര​​​​മി​​​​ക്കു​​​​ന്ന​​​​ത് സം​​​​ബ​​​​ന്ധി​​​​ച്ച വി​​​​വ​​​​ര​​​​വും വീ​​​​ട്ടു​​​​കാ​​​​ർ​​​​ക്ക് ല​​​​ഭി​​​​ച്ചു.

15​ന് ​​​വി​​​​ദേ​​​​ശ​​​​ത്തേ​​​​ക്ക് ക​​​​ട​​​​ക്കാ​​​​ൻ ആ​​​​തി​​​​ര ശ്ര​​​​മി​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ന്ന സൂ​​​​ച​​​​ന​​​​യെ​​​ത്തു​​​​ട​​​​ർ​​​​ന്ന് ഇ​​​​വ​​​​ർ​​​​ക്കെ​​​​തി​​​​രേ പോ​​​ലീ​​​​സ് ലു​​​​ക്ക് ഔ​​​​ട്ട് നോ​​​​ട്ടീ​​​​സ് ഇ​​​​റ​​​​ക്കാ​​​നൊ​​​രു​​​ങ്ങു​​​ന്നു​​​വെ​​​​ന്നാ​​​​ണ് വി​​​​വ​​​​രം.