മ​ല​യാ​ളി​ക്ക് വീ​ണ്ടും വീ​ണ്ടും കേ​ള്‍ക്ക​ണ​മെ​ന്ന് തോ​ന്നു​ന്ന അ​പൂ​ര്‍വ ശ​ബ്ദ​ങ്ങ​ളി​ല്‍ ഒ​ന്ന്. കാ​ല​ഭേ​ദ​മി​ല്ലാ​തെ ത​ല​മു​റ​ക​ള്‍ ഏ​റ്റെ​ടു​ത്ത ശ​ബ്ദം. പ്രാ​യ​മേ നി​ങ്ങ​ള്‍ക്ക് ത​ള​ര്‍ത്താ​നാ​കി​ല്ലെ​ന്ന വാ​ശി​യോ​ടെ വീ​ണ്ടും വീ​ണ്ടും മു​ഴ​ങ്ങി​യ ശ​ബ്ദം. പാ​ട്ടി​ന് ഋ​തു​ഭേ​ദ​ങ്ങ​ള്‍ സ​മ്മാ​നി​ച്ച് എ​ന്നും നി​ല​നി​ല​ക്കു​ന്ന ഓ​ര്‍മ്മ​ക​ളാ​യി പി. ​ജ​യ​ച​ന്ദ്ര​ന്‍ മ​ട​ങ്ങു​ന്നു. ഭാ​വ​ദീ​പ്തി​യു​ടെ സ്വ​ര​മാ​ധു​ര്യം നി​ല​ച്ചു.

മ​ല​യാ​ള സി​നി​മാ സം​ഗീ​ത​ത്തി​ന്‍റെ അ​ല​കും പി​ടി​യും മാ​റ്റി​യ എ​ണ്‍പ​തു​ക​ള്‍. ഈ​ണ​ത്തി​ന് അ​നു​സ​രി​ച്ച പാ​ട്ടെ​ഴു​ത്ത് ജ​യ​ച​ന്ദ്ര​നി​ലെ അ​പൂ​ര്‍വ​സി​ദ്ധി​യു​ള്ള ഗാ​യ​ക​ന് ഒ​രു വെ​ല്ലു​വി​ളി​യാ​യി​ല്ല. മ​ല​യാ​ളം മാ​ത്ര​മ​ല്ല ത​മി​ഴ്, തെ​ലു​ങ്ക്, ഹി​ന്ദി അ​ങ്ങ​നെ ഭാ​ഷാ അ​തി​ര്‍ത്തി​ക​ള്‍ ഭേ​ദി​ച്ച് പി. ​ജ​യ​ച​ന്ദ്ര​ന്‍റെ സ്വ​ര​മാ​ധു​രി​ഒ​ഴു​കി​ന​ട​ന്നു. ‘രാ​സാ​ത്തി ഉ​ന്നൈ കാ​ണാ​തെ നെ​ഞ്ചം’​എ​ന്ന ഒ​റ്റ ഗാ​നം കൊ​ണ്ട് ത​മി​ഴ​ക​മാ​കെ പി ​ജ​യ​ച​ന്ദ്ര​ന്‍ എ​ന്ന ശ​ബ്ദ സാ​ഗ​ര​ത്തി​ന്‍റെ ആ​ഴ​മ​റി​ഞ്ഞു.


സം​ഗീ​ത​ത്തെ അ​ങ്ങേ​യ​റ്റ​ത്തെ തീ​ക്‌ഷ്ണ​ത​യോ​ടെ സ​മീ​പി​ക്കു​മ്പോ​ഴും ജീ​വി​ത​ത്തെ ലാ​ഘ​വ​ത്തോ​ടെ​യാ​ണ് പി. ​ജ​യ​ച​ന്ദ്ര​ന്‍ ക​ണ്ട​ത്. ന​ഷ്ട​പ്പെ​ട്ട​തി​നെ ഓ​ര്‍ത്ത് ഒ​രി​ക്ക​ലും ദുഃ​ഖി​ച്ചി​ല്ല. അ​തി​ലും മി​ക​ച്ച​തു വ​രു​മെ​ന്ന അ​പൂ​ര്‍വ​മാ​യ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ ജീ​വി​ത​ത്തെ​യും ഗാ​ന​ങ്ങ​ളെ​യും ക​ണ്ടു. അ​വ​സ​ര​ങ്ങ​ള്‍ക്കു വേ​ണ്ടി നി​ല​പാ​ടു​ക​ളെ മ​യ​പ്പെ​ടു​ത്തു​ക​യോ സൗ​ഹൃ​ദ​ങ്ങ​ളെ ഉ​പ​യോ​ഗി​ക്കു​ക​യോ ചെ​യ്തി​ല്ല. അ​ങ്ങ​നെ എ​ല്ലാ അ​ര്‍ഥ​ത്തി​ലും പൊ​രു​തി നേ​ടി​യ​താ​ണ് ന​മ്മ​ള്‍ കേ​ള്‍ക്കു​ന്ന ജ​യ​ച​ന്ദ്ര​സം​ഗീ​തം.

ജ​യേ​ട്ട​ന്‍ എ​ന്ന സ്നേ​ഹ​ത്തോ​ടെ​യും ബ​ഹു​മാ​ന​ത്തോ​ടെ​യും വി​ളി​ക്കാ​വു​ന്ന ആ​ത്മ​ബ​ന്ധം അ​ദ്ദേ​ഹ​വു​മാ​യി എ​നി​ക്കു​ണ്ട്. പി. ​ജ​യ​ച​ന്ദ്ര​ന്‍ മ​റ​യു​മ്പോ​ഴും ആ ​പ്ര​തി​ഭാ​സം സൃ​ഷ്ടി​ച്ച അ​ഗാ​ധ​മാ​യ ശ​ബ്ദ​സാ​ഗ​രം ന​മു​ക്കു ചു​റ്റും എ​പ്പോ​ഴു​മു​ണ്ടാ​കും. അ​ത് വ​രും​ത​ല​മു​റ​ക​ളെ​യും പ്ര​ചോ​ദി​പ്പി​ക്കും. ജ​യേ​ട്ട​ന് വി​ട.