പി.വി. അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍
Saturday, January 11, 2025 2:17 AM IST
നിലമ്പൂര്‍: നിലമ്പൂര്‍ എംഎല് എയും ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡിഎംകെ) നേതാവുമായ പി.വി. അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു.
കോല്‍ക്കത്തയില്‍ വച്ച് പാര്‍ട്ടി അംഗത്വം സ്വീകരിച്ചു.തൃണമൂല്‍ നേതാവും എംപിയുമായ അഭിഷേക് ബാനര്‍ജിയാണ് അന്‍വറിന് അംഗത്വം നല്‍കിയത്.
ഔദ്യോഗിക എക്സ് പേജിലൂടെ, അന്‍വറിന് അംഗത്വം നല്കിയ വിവരം തൃണമൂല്‍ കോണ്‍ഗ്രസ് അറിയിച്ചു.
രാജ്യത്തിന്റെ പുരോഗതിക്കായി അന്‍വറുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വ്യക്തമാക്കി.ഇടതുപക്ഷവുമായി ഇടഞ്ഞ അന്‍വര്‍ ഡിഎംകെയിലേക്ക് പ്രവേശിക്കാനാണ് തുനിഞ്ഞത്. എന്നാല്‍ അതു സാധ്യമായില്ല.
തുടര്‍ന്ന് അതേപേരില്‍ത്തന്നെ കൂട്ടായ്മ രൂപവത്കരിച്ച് പ്രവര്‍ത്തനം തുടങ്ങി. പിന്നീട് യുഡിഎഫിലേക്ക് ചേക്കേറാനായിരുന്നു അന്‍വറിന്റെ ശ്രമം. ഇതിനായി മുസ്ലിം ലീഗ് നേതൃത്വവുമായി ഉള്‍പ്പടെ അന്‍വര്‍ ചര്‍ച്ചകള്‍ നടത്തി.