കെപിഎംഎ പരിസ്ഥിതി അവാര്‍ഡ് സമര്‍പ്പണം ഇന്ന്
Saturday, January 11, 2025 2:17 AM IST
കൊച്ചി: കേരള പ്ലാസ്റ്റിക് മാനുഫാക്ചേഴ്സ് അസോസിയേഷന്റെ പരിസ്ഥിതി അവാര്‍ഡ് സമര്‍പ്പണം ഇന്നു വൈകുന്നേരം 6.30 ന് റിനൈ ഹോട്ടലില്‍ നടക്കും. അവാര്‍ഡിന് ക്ലീന്‍ കേരള കമ്പനിയും ഒറിയോണ്‍ പോളിമേഴ്സ് ഉടമ ബാബുവും അര്‍ഹരായി.
മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ശുചിത്വ മിഷന്, ക്ലീന്‍ കേരള കമ്പനി എന്നിവയുടെ പ്രതിനിധികളാണ് വിജയികളെ തെരഞ്ഞെടുത്തതെന്ന് കെപിഎംഎ സംസ്ഥാന പ്രസിഡന്റ് ജെ. സുനില്‍, ജനറല്‍ സെക്രട്ടറി മുഹമ്മദ് അഷറഫ് എന്നിവര്‍ അറിയിച്ചു.