‘വിദ്യാസമുന്നതി’ മെറിറ്റ് സ്കോളർഷിപ്പിന് അപേക്ഷിക്കാം
Saturday, January 11, 2025 2:17 AM IST
തിരുവനന്തപുരം: കേരളത്തിലെ മുന്നാക്ക (സംവരണേതര) സമുദായങ്ങളിൽപ്പെടുന്നവരും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുബങ്ങളിൽ ഉൾപ്പെടുന്നവരുമായ വിദ്യർഥികൾക്ക് വിദ്യാഭ്യാസ ധനസഹായമായി സംസ്ഥാന സർക്കാർ കേരള സംസ്ഥാന മുന്നാക്ക സമുദായക്ഷേമ കോർപറേഷൻ സമുന്നതി മുഖേന നടപ്പിലാക്കി വരുന്ന ‘വിദ്യാസമുന്നതി’ മെറിറ്റ് സ്കോളർഷിപ്പിന് അർഹരായവരിൽനിന്നും 2024-25 വർഷത്തേക്കുള്ള അപേക്ഷ ക്ഷണിച്ചു.
ഹൈസ്കൂൾ, ഹയർസെക്കൻഡറി, ഡിപ്ലോമ/ സർട്ടിഫിക്കറ്റ് കോഴ്സുകൾ, ബിരുദം, ബിരുദാനന്തര ബിരുദം, സിഎ/ സിഎംഎ/ സിഎസ്, ദേശീയ നിലവാരമുള്ള സ്ഥാപനങ്ങളിലെ ബിരുദം/ ബിരുദാനന്തര ബിരുദം, ഗവേഷണ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പ് (പിഎച്ച്ഡി) എന്നീ വിഭാഗങ്ങളിലേക്കാണ് സ്കോളർഷിപ്പുകൾ ലഭ്യമാകുന്നത്. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജനുവരി 20 ആണ്.
ഇതോടൊപ്പം വിവിധ മത്സര പരീക്ഷകളുടെ പരിശീലനത്തിനുള്ള ധനസഹായം അനുവദിക്കുന്ന വിദ്യാസമുന്നതി കോച്ചിംഗ് അസിസ്റ്റൻസ് പദ്ധതി (2024- 25) യിലേക്കും അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്. വിശദവിവരങ്ങൾക്കും, ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനും www. kswcfc.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.