സുഗമമായ തീര്‍ഥാടനം ഉറപ്പാക്കണമെന്നു ഹൈക്കോടതി
Thursday, January 2, 2025 2:55 AM IST
കൊച്ചി: ശബരിമലയില്‍ മകരവിളക്കിന് സുഗമമായ തീര്‍ഥാടനവും ആള്‍ക്കൂട്ട നിയന്ത്രണവും ഉറപ്പാക്കണമെന്നു ഹൈക്കോടതി.
പത്തനംതിട്ട, ഇടുക്കി ജില്ലാ കളക്ടര്‍മാര്‍, ജില്ലാ പോലീസ് മേധാവിമാര്‍, വനം അധികൃതര്‍, ശബരിമല ചീഫ് പോലീസ് കോ-ഓര്‍ഡിനേറ്റര്‍ എന്നിവര്‍ക്കാണു ജസ്റ്റീസുമാരായ അനില്‍ കെ. നരേന്ദ്രനും പി.ജി. അജിത്കുമാറും ഉള്‍പ്പെട്ട ദേവസ്വം ബെഞ്ച് നിര്‍ദേശം നല്‍കിയത്. മുന്നൊരുക്കം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ കോടതി തിങ്കളാഴ്ച പരിഗണിക്കും.