ചൈത്ര തെരേസ ജോൺ സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് എസ്പി
Saturday, January 4, 2025 1:48 AM IST
തിരുവനന്തപുരം: കൊല്ലം സിറ്റി പോലീസ് കമ്മീഷണർ സ്ഥാനത്തുനിന്നു തീരദേശ പോലീസ് എസ്പി സ്ഥാനത്തേക്കു മാറ്റിയ ചൈത്ര തെരേസ ജോണിന് ദിവസങ്ങൾക്കുള്ളിൽ വീണ്ടും മാറ്റം.
തിരുവനന്തപുരത്തു നിലനിർത്തണമെന്ന അവരുടെ ആവശ്യപ്രകാരം സ്റ്റേറ്റ് സെപ്ഷൽ ബ്രാഞ്ച് (ടെക്നിക്കൽ ഇന്റലിജൻസ്) വിഭാഗം എസ്പിയായാണ് നിയമിച്ചത്.
പദം സിംഗിനെ തീരദേശ പോലീസ് എഐജിയായി നിയമിച്ചു. നിയമനം പ്രതീക്ഷിച്ചിരുന്ന കിഷോർ കുമാറിനെ എഐജി പോലീസ് പോളിസി വിഭാഗത്തിലേക്കു മാറ്റി നിയമിച്ചു. പോലീസ് പോളിസി വിഭാഗത്തിന്റെ ചുമതല നിലവിൽ പദം സിംഗിനായിരുന്നു.