ഡോ. വര്‍ഗീസ് മൂലന് ദേശീയ ചെയര്മാന്
Saturday, January 4, 2025 1:48 AM IST
കൊച്ചി: ആന്റി കറപ്ഷന്‍ ഫൗണ്ടേഷന് ഓഫ് ഇന്ത്യയുടെ ദേശീയ ചെയര്‍മാനായി ഡോ. വര്‍ഗീസ് മൂലനെ നിയമിച്ചു.
ഡെറാഡൂണിലും ഹരിയാനയിലെ കര്ണാലിലുമായി നടന്ന ദ്വിദിന അഖില ഭാരത ആന്റി കറപ്ഷന്‍ ഫൗണ്ടേഷന് സെമിനാറിന്റെ സമാപന യോഗത്തില്‍ നാഷണല്‍ സുപ്രീം സിഇഒ നരേന്ദ്ര അറോറ നിയമനോത്തരവ് ഡോ. വര്‍ഗീസ് മൂലന് കൈമാറി.
ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഉത്തരാഖണ്ഡ് ഗവര്‍ണര്‍ ലഫ്. ജനറല്‍ ഗുര്‍മീത് സിംഗ് ആന്റി കറപ്ഷന്‍ ഫൗണ്ടേഷന്റെ വിവിധ ഭാരവാഹികളെ ടൈംസ് പവര്‍ ബ്രാന്‍ഡ് അവാര്‍ഡുകള്‍ നല്കി ആദരിച്ചു.