പെരിയ ഇരട്ടക്കൊലക്കേസ്; പിഴത്തുക കൊല്ലപ്പെട്ടവരുടെ കുടുംബത്തിന്
Saturday, January 4, 2025 3:00 AM IST
കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികള്‍ അടയ്ക്കുന്ന പിഴത്തുക കൊല്ലപ്പെട്ടവരുടെ കുടുംബത്തിനു കൈമാറണമെന്നാണ് ഉത്തരവെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ വൈ. ബോബി ജോസഫ് പറഞ്ഞു. കുറ്റവാളികളാണെന്നു കണ്ടെത്തിയ പ്രതികള്‍ക്കെല്ലാം തക്കതായ ശിക്ഷയാണു ലഭിച്ചത്.
വിധിയുടെ കൂടുതൽ കാര്യങ്ങള്‍ പരിശോധിച്ച് അപ്പീൽ നൽകുന്ന കാര്യം ആലോചിക്കുമെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ പറഞ്ഞു.
കേരളീയ മനഃസാക്ഷിയെ തൃപ്തിപ്പെടുത്തുന്ന വിധിയാണ് ഉണ്ടായിരിക്കുന്നതെന്ന് കൃപേഷിന്റെയും ശരത് ലാലിന്റെയും അഭിഭാഷകനായ കെ. പത്മനാഭൻ പ്രതികരിച്ചു.