കൊടി സുനി കോടതിയില്‍ ഹാജരായി
Saturday, January 4, 2025 1:48 AM IST
കൊച്ചി: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ടു തവനൂർ ജയിലിൽനിന്നു പരോളിറങ്ങിയ കൊടി സുനി തലശേരി ഫസല്‍ വധക്കേസില്‍ കോടതിയില്‍ ഹാജരായി. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയിലാണു ഹാജരായത്.
സാധാരണ നടപടിക്രമങ്ങളുടെ ഭാഗമായാണു കൊടി സുനിയുള്‍പ്പെടെയുള്ള പ്രതികള്‍ കോടതിയിലെത്തിയത്. 2006ല്‍ സിപിഎം പ്രവര്‍ത്തകനായിരുന്ന ഫസല്‍ എന്‍ഡിഎഫില്‍ ചേര്‍ന്നതിന്റെ വൈരാഗ്യത്തില്‍ വെട്ടിക്കൊലപ്പെടുത്തിയെന്നാണു പ്രോസിക്യൂഷന് കേസ്. വിചാരണനടപടികള്‍ ഇതുവരെയും ആരംഭിച്ചിട്ടില്ല.