കൊച്ചി മെട്രോ ടൈംടേബിള്‍ ഇനി വേര് ഈസ് മൈ ട്രെയിന്‍ ആപ്പിലും
Saturday, January 4, 2025 1:48 AM IST
കൊല്ലം: കൊച്ചി മെട്രോയില്‍ ദിനംപ്രതി യാത്ര ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചതോടെ പ്ലാറ്റ്ഫോം നമ്പര്‍ സഹിതമുള്ള വിശദമായ ടൈം ടേബിള്‍ ഗൂഗിള്‍ മാപ്പിലും വേര് ഈസ് മൈ ട്രെയിന്‍ ആപ്പിലും ലഭ്യമാക്കി കെഎംആര്‍എല്‍.
യാത്രചെയ്യാനുദ്ദേശിക്കുന്ന സമയത്തെ ട്രെയിന്‍ ഏതു സ്റ്റേഷനിലെത്തിയെന്നും നിര്‍ദിഷ്ട സ്റ്റേഷനില്‍ എപ്പോള്‍ എത്തുമെന്നുമൊക്കെയുള്ള ടൈംടേബിള്‍ പ്രകാരമുള്ള അപ്ഡേഷന് വേര് ഈസ് മൈ ട്രെയിന്‍ ആപ്പില്‍ ലഭ്യമാകും.
ടൈംടേബിളും അപ്ഡേഷനും ലഭ്യമാകാന്‍ വേര് ഈസ് മൈ ട്രെയിന്‍ ആപ്പിന്റെ അപ്ഡേറ്റഡ് വേര്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്യണം.