മുഖ്യമന്ത്രിയുടെ ഫോറസ്റ്റ് മെഡൽ വിതരണം
Saturday, January 4, 2025 1:48 AM IST
തിരുവനന്തപുരം: വിശിഷ്ടസേവനത്തിനുള്ള മുഖ്യമന്ത്രിയുടെ ഫോറസ്റ്റ് മെഡലുകൾ ഇന്നു വിതരണം ചെയ്യും. വൈകുന്നേരം അഞ്ചിന് വനം ആസ്ഥാനത്തു നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
മന്ത്രി എ.കെ ശശീന്ദ്രൻ അധ്യക്ഷത വഹിക്കും. വനം മേധാവി ഗംഗാസിങ്, അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ ജ്യോതിലാൽ, ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി. കൃഷ്ണൻ തുടങ്ങിയവർ പ്രസംഗിക്കും.
2023ലെ ഫോറസ്റ്റ് മെഡലുകൾക്ക് അർഹരായവർ: നിധിൻ ലാൽ- റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ, ചിന്നാർ വന്യജീവി സങ്കേതം, കെ.മനോജ്- ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ, മണ്ണാർക്കാട്, പി.എസ്.ശ്രീകുമാർ- സെക്ഷൻ ഫോറസ്റ്റ് ഓഫീസർ, ആലപ്പുഴ സോഷ്യൽ ഫോറസ്ട്രി, കെ.എസ്.മുത്തുകുമാർ- സെക്ഷൻ ഫോറസ്റ്റ് ഓഫീസർ, മൂന്നാർ വൈൽഡ് ലൈഫ്, പി.ആർ.റെജിമോൻ- സെക്ഷൻ ഫോറസ്റ്റ് ഓഫീസർ, മലയാറ്റൂർ, എൻ.പാഞ്ചൻ- സെക്ഷൻ ഫോറസ്റ്റ് ഓഫീസർ, പാലക്കാട്, കെ.കെ.രതീഷ് കുമാർ- സെക്ഷൻ ഫോറസ്റ്റ് ഓഫീസർ, വയനാട്, എൽ.ടി. ബിജു-ബീറ്റ് ഫോറസ്റ്റ് ഓഫീസർ, ആര്യങ്കാവ്, ആർ.വിദ്യകുമാരി- ബീറ്റ് ഫോറസ്റ്റ് ഓഫീസർ, റാന്നി, പി.ജോണ്സണ്- ബീറ്റ് ഫോറസ്റ്റ് ഓഫീസർ, മൂന്നാർ, ശ്രീരാജ് കൃഷ്ണ-ബീറ്റ് ഫോറസ്റ്റ് ഓഫീസർ, കോട്ടയം, ഇ.പി.പ്രസീദ- ബീറ്റ് ഫോറസ്റ്റ് ഓഫീസർ, ചാലക്കുടി, എം.എം.അജീഷ്- ബീറ്റ് ഫോറസ്റ്റ് ഓഫീസർ പീച്ചി വൈൽഡ്ലൈഫ്, വി.ഉണ്ണികൃഷ്ണൻ- ബീറ്റ് ഫോറസ്റ്റ് ഓഫീസർ- ഫ്ളൈയിംഗ് സ്ക്വാഡ് പാലക്കാട്, കെ.ദീപക്- ബീറ്റ് ഫോറസ്റ്റ് ഓഫീസർ, പാലക്കാട്, ആർ.കെ. രാഹുൽ- ബീറ്റ് ഫോറസ്റ്റ് ഓഫീസർ, കാസർഗോഡ്, എസ്.ദീപ്തി -ബീറ്റ് ഫോറസ്റ്റ് ഓഫീസർ,സൗത്ത് വയനാട്, എ.എസ്.നിധിൻ- ബീറ്റ് ഫോറസ്റ്റ് ഓഫീസർ, റാന്നി, പി.ആർ. ജോജിമോൻ- ബീറ്റ് ഫോറസ്റ്റ് ഓഫീസർ, പെരിയാർ ഈസ്റ്റ്, കെ.ഗോപി-ബീറ്റ് ഫോറസ്റ്റ് ഓഫീസർ, നെന്മാറ, എ.എസ്.അഖിൽ സൂര്യദാസ്-ബീറ്റ് ഫോറസ്റ്റ് ഓഫീസർ, സൗത്ത് വയനാട്, കെ.ജയൻ- ഫോറസ്റ്റ് ഡ്രൈവർ, മലപ്പുറം, എം.സിന്ധു- ഫോറസ്റ്റ് വാച്ചർ, കോന്നി, എസ്.സീത- ഫോറസ്റ്റ് വാച്ചർ, മറയൂർ, കെ.ഷണ്മുഖൻ- ഫോറസ്റ്റ് വാച്ചർ, സൈലന്റ് വാലി.