ടി.​​​എം. ജ​​​യിം​​​സ്

ക​​​​​​ൽ​​​​​​പ്പ​​​​​​റ്റ: പു​​​​​​ന​​​​​​ര​​​​​​ധി​​​​​​വാ​​​​​​സ​​​​​​വു​​​​​​മാ​​​​​​യി ബ​​​​​​ന്ധ​​​​​​പ്പെ​​​​​​ട്ട സ​​​​​​ർ​​​​​​ക്കാ​​​​​​ർ പ്ര​​​​​​ഖ്യാ​​​​​​പ​​​​​​ന​​​​​​ങ്ങ​​​​​​ളി​​​​​​ൽ ദു​​​രി​​​ത​​​ബാ​​​ധി​​​ത​​​ർ​​​ക്ക് ക​​​ടു​​​ത്ത അ​​​തൃ​​​​​​പ്തി. വ​​​യ​​​നാ​​​ട് മു​​​ണ്ട​​​ക്കൈ-​​​ചൂ​​​ര​​​ൽ​​​മ​​​ല​​​യി​​​ലെ ദു​​​രി​​​ത​​​ബാ​​​ധി​​​ത​​​ർ അ​​​തൃ​​​പ്തി പ​​​ര​​​സ‍്യ​​​മാ​​​യി പ്ര​​​ക​​​ടി​​​പ്പി​​​ച്ചു.

ക​​​​​​ൽ​​​​​​പ്പ​​​​​​റ്റ ന​​​​​​ഗ​​​​​​ര​​​​​​ത്തി​​​​​​നു സ​​​​​​മീ​​​​​​പം എ​​​​​​ൽ​​​​​​സ്റ്റോ​​​ൺ എ​​​​​​സ്റ്റേ​​​​​​റ്റ് ഭൂ​​​​​​മി​​​​​​യി​​​​​​ൽ സ​​​​​​ജ്ജ​​​​​​മാ​​​​​​ക്കു​​​​​​ന്ന ടൗ​​​​​​ണ്‍​ഷി​​​​​​പ്പി​​​​​​ൽ അ​​​​​​ഞ്ച് സെ​​​​​​ന്‍റി​​​നു പ​​​ക​​​രം പ​​​ത്ത് സെ​​​ന്‍റും ടൗ​​​​​​ണ്‍​ഷി​​​​​​പ്പു​​​​​​ക​​​​​​ൾ​​​​​​ക്കു പു​​​​​​റ​​​​​​ത്ത് താ​​​​​​മ​​​​​​സം ആ​​​​​​ഗ്ര​​​​​​ഹി​​​​​​ക്കു​​​​​​ന്ന കു​​​​​​ടും​​​​​​ബ​​​​​​ങ്ങ​​​​​​ൾ​​​​​​ക്ക് 40 ല​​​​​​ക്ഷം രൂ​​​​​​പ വീ​​​​​​ത​​വും അ​​​​​​നു​​​​​​വ​​​​​​ദി​​​​​​ക്ക​​​ണ​​​മെ​​​ന്നാ​​ണ് ഇ​​​വ​​​ർ ആ​​​വ​​​ശ‍്യ​​​പ്പെ​​​ടു​​​ന്ന​​​ത്.

പു​​​​​​ഞ്ചി​​​​​​രി​​​​​​മ​​​​​​ട്ടം ദു​​​​​​ര​​​​​​ന്ത​​​​​​ബാ​​​​​​ധി​​​​​​ത​​​​​​രു​​​​​​ടെ പു​​​​​​ന​​​​​​ര​​​​​​ധി​​​​​​വാ​​​​​​സ​​​​​​ത്തി​​​​​​ന് ര​​​​​​ണ്ട് ടൗ​​​​​​ണ്‍​ഷി​​​​​​പ്പു​​​​​​ക​​​​​​ളാ​​​​​​ണ് സ​​​​​​ർ​​​​​​ക്കാ​​​​​​ർ ആ​​​​​​സൂ​​​​​​ത്ര​​​​​​ണം ചെ​​​​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത്. മേ​​​​​​പ്പാ​​​​​​ടി നെ​​​​​​ടു​​​​​​ന്പാ​​​​​​ല​​​​​​യി​​​​​​ൽ ഹാ​​​​​​രി​​​​​​സ​​​​​​ണ്‍​സ് മ​​​​​​ല​​​​​​യാ​​​​​​ളം ക​​​​​​ന്പ​​​​​​നി​​​​​​യി​​​​​​ൽ​​​​​​നി​​​​​​ന്ന് ഏ​​​​​​റ്റെ​​​​​​ടു​​​​​​ക്കു​​​​​​ന്ന 48.96 ഹെ​​​​​​ക്ട​​​​​​റി​​​​​​ലാ​​​​​​ണ് ഇ​​​​​​തി​​​​​​ലൊ​​​​​​ന്ന്. എ​​​​​​ൽ​​​​​സ്റ്റോ​​​ൺ എ​​​​​​സ്റ്റേ​​​​​​റ്റ് ഭൂ​​​​​​മി​​​​​​യി​​​​​​ൽ 58.50 ഹെ​​​​​​ക്ട​​​​​​റാ​​​​​​ണ് ടൗ​​​​​​ണ്‍​ഷി​​​​​​പ്പി​​​​​​ന് പ്ര​​​​​​യോ​​​​​​ജ​​​​​​ന​​​​​​പ്പെ​​​​​​ടു​​​​​​ത്തു​​​​​​ന്ന​​​​​​ത്. ഓ​​​​​​രോ ടൗ​​​​​​ണ്‍​ഷി​​​​​​പ്പി​​​​​​ലും എ​​​​​​ത്ര​​​​​​ വീ​​​​​​തം വീ​​​​​​ടു​​​​​​ക​​​​​​ൾ നി​​​​​​ർ​​​​​​മി​​​​​​ക്കു​​​​​​മെ​​​​​​ന്ന് വ്യ​​​​​​ക്ത​​​​​​മാ​​​​​​ക്കി​​​​​​യി​​​​​​ട്ടി​​​​​​ല്ല. നെ​​​​​​ടു​​​​​​ന്പാ​​​​​​ല ടൗ​​​​​​ണ്‍​ഷി​​​​​​പ്പി​​​​​​ൽ 10 സെ​​​​​​ന്‍റ് വീ​​​​​​തം അ​​​​​​നു​​​​​​വ​​​​​​ദി​​​​​​ക്കാ​​​​​​നു​​​​​​ള്ള സ​​​​​​ർ​​​​​​ക്കാ​​​​​​ർ തീ​​​​​​രു​​​​​​മാ​​​​​​ന​​​​​​ത്തി​​​​​​ൽ ദു​​​​​​ര​​​​​​ന്ത​​​​​​ബാ​​​​​​ധി​​​​​​ത​​​​​​ർ​​​​​​ക്ക് അ​​​​​​തൃ​​​​​​പ്തി​​​​​​യി​​​​​​ല്ല.

എ​​​​​​ൽ​​​​​​സ്റ്റോ​​​ൺ എ​​​​​​സ്റ്റേ​​​​​​റ്റ് ടൗ​​​​​​ണ്‍​ഷി​​​​​​പ്പി​​​​​​ൽ അ​​​​​​ഞ്ച് സെ​​​​​​ന്‍റ് വീ​​​​​​തം ന​​​​​​ൽ​​​​​​കു​​​​​​ന്ന​​​​​​തി​​​​​​ലാ​​​​​​ണ് വി​​​​​​യോ​​​​​​ജി​​​​​​പ്പ്. അ​​​​​​ഞ്ച് സെ​​​​​​ന്‍റ് ഭൂ​​​​​​മി​​​​​​യി​​​​​​ൽ കെ​​​​​​ട്ടി​​​​​​ട നി​​​​​​ർ​​​​​​മാ​​​​​​ണ​​​​​​ച്ച​​​​​​ട്ടം പാ​​​​​​ലി​​​​​​ച്ച് മു​​​​​​ന്നി​​​​​​ലും പി​​​​​​ന്നി​​​​​​ലും ഇ​​​​​​ട​​​​​​തു, വ​​​​​​ല​​​​​​തു വ​​​​​​ശ​​​​​​ങ്ങ​​​​​​ളി​​​​​​ലും ഇ​​​​​​ടം വി​​​​​​ട്ടാ​​​​​​ണ് 1,000 ച​​​​​​തു​​​​​​ര​​​​​​ശ്ര അ​​​​​​ടി​​​​​​യി​​​​​​ൽ വീ​​​​​​ട് നി​​​​​​ർ​​​​​​മി​​​​​​ക്കു​​​​​​ക. ഇ​​​​​​വി​​​​​​ടെ താ​​​​​​മ​​​​​​സം വീ​​​​​​ർ​​​​​​പ്പു​​​​​​മു​​​​​​ട്ട​​​​​​ൽ ഉ​​​​​​ള​​​​​​വാ​​​​​​ക്കു​​​​​​ന്ന​​​​​​താ​​​​​​കു​​​​​​മെ​​​​​​ന്ന് ദു​​​​​​ര​​​​​​ന്ത​​​​​​ബാ​​​​​​ധി​​​​​​ത​​​​​​ർ പ​​​​​​റ​​​​​​യു​​​​​​ന്നു.

ടൗ​​​​​​ണ്‍​ഷി​​​​​​പ്പു​​​​​​ക​​​​​​ളി​​​​​​ൽ ആ​​​​​​രാ​​​​​​ധ​​​​​​നാ​​​​​​ല​​​​​​യ​​​​​​ങ്ങ​​​​​​ൾ, വി​​​​​​നോ​​​​​​ദ സൗ​​​​​​ക​​​​​​ര്യ​​​​​​ങ്ങ​​​​​​ൾ, മാ​​​​​​ർ​​​​​​ക്ക​​​​​​റ്റ്, ആ​​​​​​രോ​​​​​​ഗ്യ​​​​​​കേ​​​​​​ന്ദ്രം, വി​​​​​​ദ്യാ​​​​​​ല​​​​​​യം, അ​​​​​​ങ്ക​​​​​​ണ​​​​​​വാ​​​​​​ടി, ക​​​​​​ളി​​​​​​സ്ഥ​​​​​​ലം തു​​​​​​ട​​​​​​ങ്ങി​​​​​​യ​​​​​​വ​​​​​​യും വി​​​​​​ഭാ​​​​​​വ​​​​​​നം ചെ​​​​​​യ്തി​​​​​​ട്ടു​​​​​​ണ്ട്.

ക​​​​​​ൽ​​​​​​പ്പ​​​​​​റ്റ​​​യി​​​ലെ ടൗ​​​ൺ​​​ഷി​​​പ്പ് ന​​​​​​ഗ​​​​​​ര​​​​​​ത്തി​​​​​​നു സ​​​​​​മീ​​​​​​പ​​​​​​മാ​​​​​​യ​​​​​​തി​​​​​​നാ​​​​​​ൽ ആ​​​​​​രാ​​​​​​ധ​​​​​​നാ​​​​​​ല​​​​​​യ​​​​​​ങ്ങ​​​​​​ൾ, മാ​​​​​​ർ​​​​​​ക്ക​​​​​​റ്റ്, വി​​​​​​ദ്യാ​​​​​​ല​​​​​​യം, വ​​​​​​ലി​​​​​​യ ക​​​​​​ളി​​​​​​സ്ഥ​​​​​​ലം തു​​​​​​ട​​​​​​ങ്ങി​​​​​​യ സൗ​​​​​​ക​​​​​​ര്യ​​​​​​ങ്ങ​​​​​​ൾ ഇ​​​വി​​​ടെ ആ​​​​​​വ​​​​​​ശ്യ​​​​​​മി​​​​​​ല്ലെ​​​​​​ന്ന് ദു​​​​​​ര​​​​​​ന്ത​​​​​​ബാ​​​​​​ധി​​​​​​ത​​​​​​രു​​​​​​ടെ കൂ​​​​​​ട്ടാ​​​​​​യ്മ​​​​​​ക​​​​​​ളി​​​​​​ൽ ഒ​​​​​​ന്നാ​​​​​​യ ജ​​​​​​ന​​​​​​കീ​​​​​​യ ആ​​​​​​ക്‌​​​ഷ​​​​​​ൻ ക​​​​​​മ്മി​​​​​​റ്റി​​​​​​യു​​​​​​ടെ ക​​​​​​ണ്‍​വീ​​​​​​ന​​​​​​ർ ജെ.​​​എം.​​​​​​ജെ. മ​​​​​​നോ​​​​​​ജ് ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു. ഇ​​​​​​തി​​​​​​ന് ഉ​​​​​​പ​​​​​​യോ​​​​​​ഗ​​​​​​പ്പെ​​​​​​ടു​​​​​​ത്തേ​​​​​​ണ്ട ഭൂ​​​​​​മി കു​​​​​​ടും​​​​​​ബ​​​​​​ങ്ങ​​​​​​ൾ​​​​​​ക്ക് തു​​​​​​ല്യ​​​​​​മാ​​​​​​യി വീ​​​​​​തി​​​​​​ച്ചു​​​​​​ന​​​​​​ൽ​​​​​​ക​​​​​​ണ​​​​​​മെ​​​​​​ന്നു അ​​​​​​ദ്ദേ​​​​​​ഹം നി​​​​​​ർ​​​​​​ദേ​​​​​​ശി​​​​​​ച്ചു.


എ​​​​​​ൽ​​​സ്റ്റോ​​​ൺ എ​​​​​​സ്റ്റേ​​​​​​റ്റി​​​​​​ലെ ടൗ​​​​​​ണ്‍​ഷി​​​​​​പ്പി​​​​​​ൽ വീ​​​​​​ടു​​​​​​ക​​​​​​ൾ​​​​​​ക്കും കു​​​​​​ടി​​​​​​വെ​​​​​​ള്ളം, വൈ​​​​​​ദ്യു​​​​​​തി ഉ​​​​​​ൾ​​​​​​പ്പെ​​​​​​ടെ അ​​​​​​ടി​​​​​​സ്ഥാ​​​​​​ന സൗ​​​​​​ക​​​​​​ര്യ​​​​​​ങ്ങ​​​​​​ൾ​​​​​​ക്കും പു​​​​​​റ​​​​​​മേ പ്രാ​​​​​​ഥ​​​​​​മി​​​​​​കാ​​​​​​രോ​​​​​​ഗ്യ​​​​​​കേ​​​​​​ന്ദ്രം, അ​​​​​​ങ്ക​​​​​​ണ​​​​​​വാ​​​​​​ടി, റേ​​​​​​ഷ​​​​​​ൻ ക​​​​​​ട, കു​​​​​​ട്ടി​​​​​​ക​​​​​​ളു​​​​​​ടെ ക​​​​​​ളി​​​​​​സ്ഥ​​​​​​ലം തു​​​​​​ട​​​​​​ങ്ങി​​​​​​യ​​​​​​വ മ​​​​​​തി​​​​​​യാ​​​​​​കു​​​​​​മെ​​​​​​ന്ന് അ​​​​​​ദ്ദേ​​​​​​ഹം അ​​​​​​ഭി​​​​​​പ്രാ​​​​​​യ​​​​​​പ്പെ​​​​​​ട്ടു.

ടൗ​​​​​​ണ്‍​ഷി​​​​​​പ്പു​​​​​​ക​​​​​​ൾ​​​​​​ക്കു പു​​​​​​റ​​​​​​ത്ത് ക​​​​​​ണ്ടെ​​​​​​ത്തു​​​​​​ന്ന ഭൂ​​​​​​മി വാ​​​​​​ങ്ങി വീ​​​​​​ട് നി​​​​​​ർ​​​​​​മി​​​​​​ച്ച് താ​​​​​​മ​​​​​​സി​​​​​​ക്കാ​​​​​​ൻ ആ​​​​​​ഗ്ര​​​​​​ഹി​​​​​​ക്കു​​​​​​ന്ന കു​​​​​​ടും​​​​​​ബ​​​​​​ങ്ങ​​​​​​ൾ ദു​​​​​​ര​​​​​​ന്ത​​​​​​ബാ​​​​​​ധി​​​​​​ത​​​​​​ർ​​​​​​ക്കി​​​​​​ട​​​​​​യി​​​​​​ൽ നി​​​​​​ര​​​​​​വ​​​​​​ധി​​​​​​യാ​​​​​​ണ്. 15 ല​​​​​​ക്ഷം രൂ​​​​​​പ വീ​​​​​​തം അ​​​​​​നു​​​​​​വ​​​​​​ദി​​​​​​ക്കു​​​​​​ന്ന​​​​​​ത് ഇ​​​​​​വ​​​​​​രെ സം​​​​​​ബ​​​​​​ന്ധി​​​​​​ച്ചി​​​​​​ട​​​​​​ത്തോ​​​​​​ളം പു​​​​​​ന​​​​​​ര​​​​​​ധി​​​​​​വാ​​​​​​സ​​​​​​ത്തി​​​​​​ന് പ​​​​​​ര്യാ​​​​​​പ്ത​​​​​​മ​​​​​​ല്ലെ​​​​​​ന്ന് ചൂ​​​​​​ര​​​​​​ൽ​​​​​​മ​​​​​​ല ജ​​​​​​ന​​​​​​ശ​​​​​​ബ്ദം ആ​​​​​​ക്‌​​​ഷ​​​​​​ൻ ക​​​​​​മ്മി​​​​​​റ്റി ക​​​​​​ണ്‍​വീ​​​​​​ന​​​​​​ർ ഷാ​​​​​​ജി​​​​​​മോ​​​​​​ൻ ചൂ​​​​​​ര​​​​​​ൽ​​​​​​മ​​​​​​ല പ​​​​​​റ​​​​​​ഞ്ഞു. വാ​​​​​​സ​​​​​​യോ​​​​​​ഗ്യ​​​​​​മാ​​​​​​യ 10 സെ​​​​​​ന്‍റ് വാ​​​​​​ങ്ങി ഭ​​​​​​വ​​​​​​ന​​നി​​​​​​ർ​​​​​​മാ​​​​​​ണം ന​​​​​​ട​​​​​​ത്തു​​​​​​ന്ന​​​​​​തി​​​​​​ന് 40 ല​​​​​​ക്ഷം രൂ​​​​​​പ​​​​​​യെ​​​​​​ങ്കി​​​​​​ലും വേ​​​​​​ണ്ടി​​​​​​വ​​​​​​രു​​​​​​മെ​​​​​​ന്ന് അ​​​​​​ദ്ദേ​​​​​​ഹം ചൂ​​​​​​ണ്ടി​​​​​​ക്കാ​​​​​​ട്ടി.

ദു​​​​​​ര​​​​​​ന്ത​​​​​​ബാ​​​​​​ധി​​​​​​ത കു​​​​​​ടും​​​​​​ബ​​​​​​ങ്ങ​​​​​​ൾ​​​​​​ക്ക് പു​​​​​​ഞ്ചി​​​​​​രി​​​​​​മ​​​​​​ട്ട​​​​​​ത്തും മു​​​​​​ണ്ട​​​​​​ക്കൈ​​​​​​യി​​​​​​ലും ചൂ​​​​​​ര​​​​​​ൽ​​​​​​മ​​​​​​ല​​​​​​യി​​​​​​ലും ഉ​​​​​​ണ്ടാ​​​​​​യി​​​​​​രു​​​​​​ന്ന ഭൂ​​​​​​മി​​​​​​യി​​​​​​ലെ ഉ​​​​​​ട​​​​​​മ​​​സ്ഥാ​​​​​​വ​​​​​​കാ​​​​​​ശം നി​​​​​​ല​​​​​​നി​​​​​​ർ​​​​​​ത്തു​​​​​​മെ​​​​​​ന്നാ​​​​​​ണ് മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി അ​​​​​​റി​​​​​​യി​​​​​​ച്ച​​​​​​ത്. ഇ​​​​​​തി​​​​​​ൽ വ്യ​​​​​​ക്ത​​​​​​ത വ​​​​​​രു​​​​​​ത്തണം. ഉ​​​​​​രു​​​​​​ൾ​​​​​​വെ​​​​​​ള്ളം ഒ​​​​​​ഴു​​​​​​കി​​​​​​യ പ്ര​​​​​​ദേ​​​​​​ശ​​​​​​ത്ത് സ്വ​​​​​​ന്തം ഭൂ​​​​​​മി എ​​​​​​വി​​​​​​ടെ​​​​​​യെ​​​​​​ന്നു കൃ​​​​​​ത്യ​​​​​​മാ​​​​​​യി അ​​​​​​ട​​​​​​യാ​​​​​​ള​​​​​​പ്പെടു​​​​​​ത്താ​​​​​​ൻ ക​​​​​​ഴി​​​​​​യാ​​​​​​ത്ത സ്ഥി​​​​​​തി​​​​​​യുണ്ട്. ഇ​​​​​​ന്ന​​​​​​ലെ ജി​​​​​​ല്ല​​​​​​യി​​​​​​ൽ ഉ​​​​​​ണ്ടാ​​​​​​യി​​​​​​രു​​​​​​ന്ന റ​​​​​​വ​​​​​​ന്യു മ​​​​​​ന്ത്രി കെ. ​​​​​​രാ​​​​​​ജ​​​​​​നെ ദു​​​​​​ര​​​​​​ന്ത​​​​​​ബാ​​​​​​ധി​​​​​​ത​​​​​​രു​​​​​​ടെ പ്ര​​​​​​തി​​​​​​നി​​​​​​ധി​​​​​​ക​​​​​​ൾ ആ​​​​​​ശ​​​​​​ങ്ക​​​​​​ക​​​​​​ൾ അ​​​​​​റി​​​​​​യി​​​​​​ച്ചു.

വി​ല​ങ്ങാ​ട്ടെ ദു​രി​തബാ​ധി​ത​ർ​ക്കു​ള്ള സ​ഹാ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് യാ​തൊ​രു​ത​ല​ത്തി​ലു​മു​ള്ള അ​റി​യി​പ്പും ത​ങ്ങ​ൾ​ക്ക് ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് വി​ല​ങ്ങാ​ട് ജ​ന​കീ​യ കൂ​ട്ടാ​യ്മ ക​ൺ​വീ​ന​ർ ജ്യോ​തി​ഷ് കു​ള​ത്തി​ങ്ക​ൽ പ​റ​ഞ്ഞു.

സ്ഥ​ലം ഏ​റ്റെ​ടു​ത്ത് ന​ൽ​കി​യശേ​ഷം 15 ല​ക്ഷം ന​ൽ​കു​ക​യാ​ണോ അ​തോ സ്ഥ​ലം വാ​ങ്ങാ​നും വീ​ടു വ​യ്ക്കാ​നുംകൂ​ടി 15 ല​ക്ഷം എ​ന്ന​താ​ണോ സ​ർ​ക്കാ​ർ പ​റ​യു​ന്ന​ത് എ​ന്ന​റി​യി​ല്ല. വി​ല്ലേ​ജ് ഓ​ഫീ​സ​റോ​ട് ചോ​ദി​ച്ചാ​ൽ പോ​ലും ഒ​ന്നും അ​റി​യി​ല്ലെ​ന്നാ​ണ് പ​റ​യു​ന്ന​ത്.

ജി​ല്ലാ ക​ള​ക്ട​ർ വി​ളി​ച്ചു ചേ​ർ​ക്കു​മെ​ന്ന​റി​യി​ച്ച യോ​ഗം പോ​ലും മൂ​ന്നു ത​വ​ണ​യാ​ണ് മാ​റ്റി​യ​ത്. തീ​രു​മാ​നം എ​ങ്ങ​നെ​യാ​ണ് സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കാ​ൻ ഉ​ദേ​ശി​ക്കു​ന്ന​ത് എ​ന്ന​റി​ഞ്ഞ ശേ​ഷം തു​ട​ർകാ​ര്യ​ങ്ങ​ൾ തീ​രു​മാ​നി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.