വേ​​​ലൂ​​​ർ(​​​തൃ​​​ശൂ​​​ർ): ക​​​ട​​​ന്ന​​​ലു​​​ക​​​ളു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നി​​​ര​​​യാ​​​യ ക​​​ർ​​​ഷ​​​ക​​​ൻ മ​​​രി​​​ച്ചു. വേ​​​ലൂ​​​ർ ലി​​​സി​​​ഭ​​​വ​​​നു സ​​​മീ​​​പം വ​​​ല്ലൂ​​​രാ​​​ൻ പൗ​​​ലോ​​​സി​​​ന്‍റെ മ​​​ക​​​ൻ ഷാ​​​ജു​​വാ​​ണ്(52) മ​​രി​​ച്ച​​ത്.

ബു​​​ധ​​​നാ​​​ഴ്ച ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് കൃ​​​ഷി​​​യി​​​ട​​​ത്തി​​​ൽ​​​വ​​​ച്ചാ​​​ണു കു​​​ത്തേ​​​റ്റ​​​ത്. വീ​​​ടി​​​നു സ​​​മീ​​​പം പാ​​​ട്ട​​​ത്തി​​​നെ​​​ടു​​​ത്ത സ്ഥ​​​ല​​​ത്തു വാ​​​ഴ​​​യും പ​​​ച്ച​​​ക്ക​​​റി​​​യു​​​മാ​​ണു കൃ​​​ഷി ചെ​​​യ്തി​​​രു​​​ന്ന​​​ത്. തോ​​​ട്ടം ന​​​ന​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്ക​​വേ ക​​​ട​​​ന്ന​​​ലു​​​ക​​​ൾ ഷാ​​​ജു​​​വി​​​നെ ആ​​​ക്ര​​​മി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.


പ്ര​​​ദേ​​​ശ​​​വാ​​​സി​​​കൾ ഏ​​​റെ​ പ​​ണി​​പ്പെ​​ട്ടാ​​ണ് ഷാ​​​ജു​​​വി​​​നെ ര​​​ക്ഷ​​​പ്പെ​​​ടു​​​ത്തി മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കു കൊ​​​ണ്ടു​​​പോ​​​യ​​​ത്. വെ​​​ന്‍റി​​​ലേ​​​റ്റ​​​റി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലി​​​രി​​​ക്കെ അ​​​ർ​​​ധ​​​രാ​​​ത്രി​​​യോ​​​ടെയാണു മരണം സംഭവിച്ചത്. സം​​​സ്കാ​​​രം ന​​​ട​​​ത്തി. ഭാ​​​ര്യ: ജെ​​​സി, മ​​​ക്ക​​​ൾ: ജി​​​സ് മോ​​​ൻ, ജി​​​സ്ന. മ​​​രു​​​മ​​​ക​​​ൾ: ധ​​​ന്യ.