തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​ലോ​​​ത്സ​​​വ സ്വ​​​ർ​​​ണ​​​ക്ക​​​പ്പി​​​ന്‍റെ ശി​​​ല്പി ചി​​​റ​​​യി​​​ൻ​​​കീ​​​ഴ് ശ്രീ​​​ക​​​ണ്ഠ​​​ൻ നാ​​​യ​​​രെ വീ​​​ട്ടി​​​ലെ​​​ത്തി ക​​​ണ്ട്, ക​​​ലോ​​​ത്സ​​​വ വേ​​​ദി​​​യി​​​ലേ​​​ക്ക് ക്ഷ​​​ണി​​​ച്ച് പൊ​​​തു വി​​​ദ്യാ​​​ഭ്യാ​​​സ​​​മ​​​ന്ത്രി വി. ​​​ശി​​​വ​​​ൻ​​​കു​​​ട്ടി. ജേ​​​താ​​​ക്ക​​​ൾ​​​ക്ക് സ്വ​​​ർ​​​ണ​​​ക്ക​​​പ്പ് വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ലാ​​​ണ് മ​​​ന്ത്രി ശി​​​ല്പി​​​യെ ക്ഷ​​​ണി​​​ച്ച​​​ത്.

ശി​​​ല്പി​​​യെ ക​​​ലോ​​​ത്സ​​​വ വേ​​​ദി​​​യി​​​ലേ​​​ക്ക് ക്ഷ​​​ണി​​​ക്കു​​​മെ​​​ന്ന് നേ​​​ര​​​ത്തെ മ​​​ന്ത്രി വാ​​​ർ​​​ത്താ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു. പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ലെ ആ​​​ർ​​​ട്ട് അ​​​ധ്യാ​​​പ​​​ക​​​നാ​​​യി​​​രു​​​ന്ന ശ്രീ​​​ക​​​ണ്ഠ​​​ൻ നാ​​​യ​​​രോ​​​ട് 1986 ൽ ​​​ക​​​വി വൈ​​​ലോ​​​പ്പി​​​ള്ളി ശ്രീ​​​ധ​​​ര​​​മേ​​​നോ​​​നാ​​​ണ് ക​​​പ്പ് നി​​​ർ​​​മി​​​ക്കാ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​ത്.


അ​​​ങ്ങ​​​നെ​​​യാ​​​ണ് നൂ​​​റ്റി​​​പ​​​തി​​​നേ​​​ഴ് പ​​​വ​​​ന്‍റെ സ്വ​​​ർ​​​ണ​​​ക്ക​​​പ്പി​​​ന്‍റെ നി​​​ർ​​​മാ​​​ണം. പി​​​ന്നീ​​​ട് സ്വ​​​ർ​​​ണ​​​ക്ക​​​പ്പ് ക​​​ലോ​​​ത്സ​​​വ​​​ത്തി​​​ന്‍റെ പ്ര​​​തീ​​​ക​​​മാ​​​യി.