കൊ​​​ല്ലം: വ​​​ന്ദേ​​​ഭാ​​​ര​​​ത് എ​​​ക്സ്പ്ര​​​സി​​​ന്‍റെ 20 കോ​​​ച്ചു​​​ക​​​ളു​​​ള്ള പു​​​തി​​​യ റേ​​​ക്ക് ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം കൊ​​​ച്ചു​​​വേ​​​ളി (തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം നോ​​​ർ​​​ത്ത്) സ്റ്റേ​​​ഷ​​​നി​​​ൽ എ​​​ത്തി.

ഓ​​​റ​​​ഞ്ച് നി​​​റ​​​ത്തി​​​ലു​​​ള്ള​​​താ​​​ണ് കോ​​​ച്ചു​​​ക​​​ൾ. 16 കോ​​​ച്ചു​​​ക​​​ളു​​​ള്ള തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം - കാ​​​സ​​​ർ​​​ഗോ​​​ഡ് വ​​​ന്ദേ​​​ഭാ​​​ര​​​ത് എ​​​ക്സ്പ്ര​​​സി​​​ന് ( വെ​​​ള്ള നി​​​റ​​​ത്തി​​​ലെ കോ​​​ച്ചു​​​ക​​​ൾ) പ​​​ക​​​രം ഓ​​​ടി​​​ക്കാ​​​ൻ വേ​​​ണ്ടി​​​യാ​​​ണ് ഈ ​​​വ​​​ണ്ടി എ​​​ത്തി​​​യ​​​ത്.


പരീക്ഷണ ഒാട്ടത്തിന് ശേഷം സ്ഥി​​​ര​​​മാ​​​യി സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ന്ന തീ​​​യ​​​തി പ്ര​​​ഖ്യാ​​​പി​​​ക്കും. നി​​​ല​​​വി​​​ലെ 16 കോ​​​ച്ചു​​​ക​​​ളി​​​ൽ നി​​​ന്ന് 20 കോ​​​ച്ചു​​​ക​​​ളി​​​ലേ​​​ക്ക് മാ​​​റു​​​മ്പോ​​​ൾ സീ​​​റ്റു​​​ക​​​ൾ 312 എ​​​ണ്ണം കൂ​​​ടി വ​​​ർ​​​ധി​​​ച്ച് 1328 ആ​​​കും.