സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് കൊടിയേറ്റം
Saturday, January 4, 2025 3:00 AM IST
തിരുവനന്തപുരം: 63-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് കൊടിയേറും. രാവിലെ ഒന്പതിന് സെൻട്രൽ സ്റ്റേഡിയത്തിൽ 15 അടി ഉയരമുള്ള വീണയുടെ മാതൃകയിൽ തയാറാക്കിയ കൊടിമരത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ് പതാക ഉയർത്തും.
10ന് മുഖ്യമന്ത്രി പിണറായി വിജയൻ കൽവിളക്കിൽ തിരിതെളിച്ച് ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും. 25 വേദികളിലായി 249 ഇനങ്ങളിൽ മത്സരാർഥികൾ മാറ്റുരയ്ക്കും. കാസർഗോട്ടുനിന്ന് എത്തിച്ച സ്വർണക്കപ്പ് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി സെൻട്രൽ സ്റ്റേഡിയത്തിൽ ഇന്നലെ ഏറ്റുവാങ്ങി.