മുൻകൂർ ജാമ്യം തേടി
Saturday, January 4, 2025 1:48 AM IST
കൊച്ചി: ഇ.പി. ജയരാജന്റെ ആത്മകഥ ചോര്‍ച്ചയുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായ ഡി.സി ബുക്സ് സീനിയര്‍ ഡെപ്യൂട്ടി എഡിറ്റര്‍ എ.വി. ശ്രീകുമാര്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍.
ജയരാജന് നല്കിയ പരാതിയില്‍ വിശ്വാസവഞ്ചനയടക്കം കുറ്റങ്ങള്‍ ചുമത്തി കോട്ടയം ഈസ്റ്റ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ടാണു ഹര്‍ജി. സര്‍ക്കാരിന്റെ വിശദീകരണം തേടിയ ജസ്റ്റീസ് ജോബിന് സെബാസ്റ്റ്യന്‍ ഹര്‍ജി ആറിനു പരിഗണിക്കാനായി
മാറ്റി.