“രാഷ്ട്രീയ നശീകരണ പ്രവണതയുടെ പ്രതിഫലനം”
Saturday, January 4, 2025 3:00 AM IST
കൊച്ചി: രാഷ്ട്രീയ നശീകരണപ്രവണതയുടെ പ്രതിഫലനമാണു പെരിയ ഇരട്ടക്കൊലക്കേസെന്നു സിബിഐ കോടതി.
ഊർജസ്വലരായ രണ്ടു യുവാക്കളുടെ അകാല മരണത്തിനിടയാക്കിയ കുറ്റകൃത്യം, കുടുംബങ്ങളെ നിതാന്ത ദുഃഖത്തിലേക്ക് തള്ളിവിട്ടതായും കൊച്ചി പ്രത്യേക സിബിഐ കോടതി നിരീക്ഷിച്ചു.
കേസിൽ തെളിവുകൾ കൂട്ടിയിണക്കുന്നതിൽ പ്രോസിക്യൂഷൻ വിജയിച്ചതായി കോടതി വിലയിരുത്തി. അതേസമയം, കുറ്റകൃത്യം അപൂർവങ്ങളിൽ അത്യപൂർവമായി കണക്കാക്കാനാകില്ല. സുപ്രീംകോടതിയിലെ ബച്ചൻസിംഗ് കേസ് വിധി മുൻനിർത്തിയാണ് സിബിഐ കോടതി ഇക്കാര്യം വ്യക്തമാക്കിയത്.