ആദ്യസംഘം വിദ്യാർഥികളെ മന്ത്രി സ്വീകരിച്ചു
Saturday, January 4, 2025 2:59 AM IST
തിരുവനന്തപുരം: സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കാനായി എത്തിച്ചേർന്ന ആദ്യ സംഘം വിദ്യാർഥികളെ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ സ്വീകരിച്ചു.
കണ്ണൂർ സെന്റ് തെരേസസ് സ്കൂളിലെ വിദ്യാർഥികളെയാണ് ചെണ്ടമേളത്തിന്റെ അകമ്പടിയോടെ ആഘോഷമായി സ്വീകരിച്ചത്.
മന്ത്രി ജി. ആർ. അനിൽ, എംഎൽഎമാരായ ആന്റണി രാജു, കെ. ആൻസലൻ, മേയർ ആര്യ രാജേന്ദ്രൻ തുടങ്ങിയവരും പങ്കെടുത്തു.