അരുമ മൃഗങ്ങളുടെ രജിസ്ട്രേഷൻ കാലാവധി നീട്ടാൻ വനം വകുപ്പ് ശിപാർശ
Saturday, January 4, 2025 1:48 AM IST
തിരുവനന്തപുരം: അരുമ മൃഗങ്ങളുടെ വിവരങ്ങൾ PARIVESH 2.0 പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള കാലാവധി ആറുമാസം കൂടി നീട്ടിക്കിട്ടാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ കേന്ദ്ര വനം പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന് ശിപാർശ നൽകി. സംസ്ഥാന വന്യജീവി ബോർഡ് തീരുമാനപ്രകാരമാണ് ശിപാർശ.
വന്യജീവി സംരക്ഷണം നിയമം 2022 ഭേദഗതി പ്രകാരം CITES അനുബന്ധത്തിൽ ഉൾപ്പെട്ടിട്ടുള്ള ഇഗ്വാന, മക്കാവു, കൊക്കാറ്റു, ബോൾ പൈത്തൺ പോലുള്ള അരുമ മൃഗങ്ങളുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള കാലാവധി 2024 ഓഗസ്റ്റ് മാസം വരെയായിരുന്നു.