മലങ്കര കത്തോലിക്കാ സഭയ്ക്ക് ഔദ്യോഗിക മൊബൈല്‍ ആപ്ലിക്കേഷന്‍
Friday, January 3, 2025 2:31 AM IST
തിരുവനന്തപുരം: മലങ്കര കത്തോലിക്കാ സഭയുടെ ഔദ്യോഗിക മൊബൈല്‍ ആപ്ലിക്കേഷന്‍ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ വിശ്വാസികള്‍ക്കായി സമര്‍പ്പിച്ചു.
മാര്‍പാപ്പയുടെ പ്രതിനിധി കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്ടും തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ് ഡോ. തോമസ് ജെ. നെറ്റോയും ചേര്‍ന്നാണ് മൊബൈല്‍ ആപ്ളിക്കേഷന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.
യാമപ്രാര്ഥനകള്, വേദവായനകള്‍, ബൈബിള്‍, സണ്ഡേസ്കൂള് പുസ്തകം, സഭാചരിത്രം, വിശുദ്ധരുടെ ജീവചരിത്രം, സഭാ വാര്‍ത്തകള്‍, മലങ്കര കാത്തലിക് ടിവി, ഇവയെല്ലാം ഒരു കുടക്കീഴില് എന്നത് വിശ്വാസസമൂഹത്തിന് ഏറെ സഹായകമാണ്.
മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ കൂരിയ മെത്രാനും സഭയുടെ മീഡിയ കമ്മീഷന് ചെയര്‍മാനുമായ ബിഷപ് ആന്റണി മാര്‍ സില്‍വാനോസിന്റെ നിര്‍ദേശപ്രകാരമാണ് മൊബൈല്‍ ആപ്പ് സംവിധാനം ഒരുക്കിയിരിക്കുന്നത്.