ഹംഗറി പ്രധാനമന്ത്രി വിക്ടർ ഒർബാൻ കൊച്ചിയിൽ
Saturday, January 4, 2025 1:48 AM IST
നെടുമ്പാശേരി: ഹംഗേറിയന്‍ പ്രധാനമന്ത്രി വിക്ടർ ഒർബാനും കുടുംബവും 12 ദിവസത്തെ സ്വകാര്യ സന്ദർശനത്തിനായി കൊച്ചിയിലെത്തി.
ഇന്നലെ രാവിലെ എട്ടരയോടെ ഖത്തർ എയർവേസ് വിമാനത്തിലാണു കൊച്ചി വിമാനത്താവളത്തിലെത്തിയത്. വിക്ടർ ഒർബാനൊപ്പം ഭാര്യ അനിക്കോ ലിവായിയും രണ്ടു പെൺമക്കളും അഞ്ചംഗ ഉദ്യോഗസ്ഥസംഘവുമുണ്ട്.
സ്വകാര്യ സന്ദർശനമായതിനാൽ സർക്കാർ പ്രതിനിധികളാരും സ്വീകരിക്കാൻ എത്തിയിരുന്നില്ല.വിമാനം ഇറങ്ങിയ ഉടൻ ഫോർട്ടുകൊച്ചിയിലേക്ക് പോയി. ഇന്നു മൂന്നാറിലേക്ക് പോകും. തേക്കടി, കുമരകം, ആലപ്പുഴ, അതിരപ്പിള്ളി, വാഴച്ചാൽ എന്നിവിടങ്ങൾ സന്ദർശിച്ചശേഷം 16ന് കൊച്ചിയിൽനിന്നു നാട്ടിലേക്ക് മടങ്ങും.