മൃദംഗവിഷന് എംഡി അറസ്റ്റിൽ
Friday, January 3, 2025 2:31 AM IST
കൊച്ചി: ഗിന്നസ് റിക്കാര്‍ഡ് ലക്ഷ്യമിട്ട് എറണാകുളം കലൂര്‍ സ്റ്റേഡിയത്തില്‍ നടത്തിയ നൃത്ത പരിപാടിക്കെത്തിയ ഉമ തോമസ് എംഎല്‍എ വീണു പരിക്കേറ്റ സംഭവത്തില്‍ നൃത്തപരിപാടിയുടെ മുഖ്യ സംഘാടകന്‍ മൃദംഗവിഷന് എംഡി എം. നിഗോഷ്കുമാര്‍ അറസ്റ്റിൽ.
പാലാരിവട്ടം പോലീസില്‍ ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടോടെ കീഴടങ്ങിയ നിഗോഷ്കുമാറിനെ ഏഴര മണിക്കൂറോളം ചോദ്യംചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇന്ന് കോടതിയിൽ ഹാജരാക്കും.
അതേസമയം മൂന്നാം പ്രതി ഓസ്കര് ഇവന്റ് മാനേജ്മെന്റ് ഉടമ തൃശൂര്‍ പൂത്തോള്‍ സ്വദേശി പി.എസ്. ജനീഷ് പോലീസിനു മുന്നിൽ ഹാജരായില്ല. നിഗോഷ്കുമാറിനോടും മൂന്നാം പ്രതി പി.എസ്. ജനീഷിനോടും അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഇന്നലെ ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.
മൃദംഗ വിഷന്റെ കൂടുതല്‍ ബാങ്ക് അക്കൗണ്ടുകളും സാമ്പത്തിക ഇടപാടുകളും പരിശോധിച്ചുവരികയാണെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ പറഞ്ഞു.