യൂത്ത് ഫ്രണ്ട്-എം സംസ്ഥാന സെമിനാർ നാളെ
Friday, January 3, 2025 2:31 AM IST
കോട്ടയം: യൂത്ത്ഫ്രണ്ട്-എം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന ക്യാമ്പിനു മുന്നോടിയായി സംസ്ഥാനതല സെമിനാര്‍ നാളെ രാവിലെ 9.30നു കേരളാ കോണ്‍ഗ്രസ്-എം സംസ്ഥാന കമ്മിറ്റി ഓഫിസില്‍ നടക്കും. മന്ത്രി റോഷി അഗസ്റ്റിന് സെമിനാര്‍ ഉദ്ഘാടനം ചെയ്യും.
സംസ്ഥാനപ്രസിഡന്റ് സിറിയക് ചാഴികാടന് അധ്യക്ഷത വഹിക്കും. ഡോ. കുര്യാസ് കുമ്പളക്കുഴി പ്രബന്ധം അവതരിപ്പിക്കും. തോമസ് ചാഴികാടന്, സ്റ്റീഫന്‍ ജോര്‍ജ്, പ്രഫ. ലോപ്പസ് മാത്യു, അലക്സ് കോഴിമല, സണ്ണി തെക്കേടം, വിജി എം. തോമസ്, സാജന് തൊടുക, ഷെയ്ഖ് അബ്ദുള്ള, ഡിനു ചക്കോ, ബിറ്റു വൃന്ദാവന്‍, ബ്രൈറ്റ് വട്ടനിരപ്പേല്‍ എന്നിവര്‍ പ്രസംഗിക്കും.
തുടര്‍ന്നു ചേരുന്ന യോഗത്തില്‍ സംസ്ഥാന ക്യാമ്പിന്റെ സംഘാടക സമിതി രൂപീകരണവും ക്യാമ്പിന്റെ പേര് പ്രഖ്യാപനവും മന്ത്രി റോഷി അഗസ്റ്റിന് നിര്‍വഹിക്കും.