ഉമ തോമസ് എംഎല്‍എയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി
Friday, January 3, 2025 2:31 AM IST
കൊച്ചി: കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ സ്റ്റേജില്‍നിന്നു വീണ് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഉമ തോമസ് എംഎല്‍എയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയെന്ന് മെഡിക്കൽ ബുള്ളറ്റിൻ.
ശ്വാസകോശത്തിനു പുറത്ത് വെള്ളം കെട്ടുന്ന റിയാക്ടീവ് പ്ലൂറല്‍ എഫ്യൂഷന്‍ എന്ന അവസ്ഥ ഉടലെടുത്തിട്ടുണ്ട്. എന്നാല്‍ ഇതില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
കൃത്യമായ നിരീക്ഷണവും ചികിത്സയും വേണം. വെന്റിലേറ്ററില്‍നിന്ന് മാറ്റാനുള്ള ശ്രമങ്ങള്‍ തുടര്‍ന്നുവരുന്നതായും ആശുപത്രി പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കി.