ജഡ്ജസ് പ്ലീസ് നോട്ട്...; രഹസ്യനിരീക്ഷണത്തിന് സ്പെഷൽ ബ്രാഞ്ചുണ്ട്
Saturday, January 4, 2025 2:59 AM IST
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവ വിധിനിർണയവുമായി ബന്ധപ്പെട്ട് കോഴ ഇടപാടുകൾ സംസ്ഥാന സ്പെഷൽ ബ്രാഞ്ച് രഹസ്യമായി നിരീക്ഷിക്കും.
ഇന്നു തുടങ്ങുന്ന സംസ്ഥാന സ്കൂൾ കലോത്സവ വിധി നിർണയവുമായി ബന്ധപ്പെട്ടു കോഴ ഇടപാടുകൾ നടക്കുന്നുണ്ടോയെന്നു നിരീക്ഷിക്കാൻ സംസ്ഥാന- ജില്ലാ സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.
വിധി കർത്താക്കളുടെ ഫോണുകൾ അടക്കം ഇനി ഇന്റലിജൻസ് സംവിധാനത്തിന്റെ നിരീക്ഷണത്തിൽ ആയിരിക്കും.