മന്ത്രി മാപ്പ് പറയണമെന്ന് മദ്യവിരുദ്ധ ഏകോപന സമിതി
Saturday, January 4, 2025 1:48 AM IST
കൊച്ചി: കുട്ടികളുടെ ലഹരി ഉപയോഗത്തെ നിസാരവത്കരിച്ച മന്ത്രി സജി ചെറിയാൻ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നു കേരള മദ്യവിരുദ്ധ ഏകോപന സമിതി.
കോടികള്‍ ചെലവഴിച്ച് ലഹരിവിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന സര്‍ക്കാരിന്റെ പ്രതിനിധി തന്നെ ഇപ്രകാരം പറയുന്നത് നിരുത്തരവാദിത്വപരമാണെന്ന് സംസ്ഥാന നേതൃയോഗം ചൂണ്ടിക്കാട്ടി.
കലൂരില്‍ നടന്ന യോഗം സംസ്ഥാന ചെയര്മാന് ജസ്റ്റീസ് പി.കെ. ഷംസുദ്ദീന് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ചാര്‍ളി പോള്‍ അധ്യക്ഷനായിരുന്നു. പി.എച്ച്. ഷാജഹാന്, ഷൈബി പാപ്പച്ചന്, ജോണ്സണ് പാട്ടത്തില്‍, കുരുവിള മാത്യൂസ്, ഹില്‍ട്ടണ്‍ ചാള്‍സ്, ഏലൂര്‍ ഗോപിനാഥ് എന്നിവര്‍ പ്രസംഗിച്ചു.