ചൂരല്‍മല, വിലങ്ങാട് പുനരധിവാസം ; കത്തോലിക്കാ സഭ സ്ഥലം കണ്ടെത്തി വീട് നിര്‍മിക്കും
Saturday, January 4, 2025 2:59 AM IST
കോട്ടയം: ചൂരല്‍മല, വിലങ്ങാട് പ്രദേശങ്ങളില്‍ സര്‍ക്കാര്‍ നേരിട്ട് ടൗണ്‍ഷിപ്പ് പദ്ധതിയുമായി മുന്നോട്ടു പോകുന്നതിനാൽ അവിടെ താമസിക്കാന്‍ താത്പര്യപ്പെടാത്ത അതിജീവിതരില്‍ 100 കുടുംബങ്ങള്‍ക്ക് സ്ഥലം കണ്ടെത്തി കെസിബിസി വീടുകള്‍ നിര്‍മിച്ചുനല്‍കും.
വയനാട് ജില്ലയിലെ പ്രളയ ബാധിതരായ 900 കുടുംബങ്ങള്‍ക്ക് ഉപജീവന പദ്ധതികള്‍ പൂര്‍ത്തിയാക്കി. 925 കുടുംബങ്ങള്‍ക്ക് 9500 രൂപ വീതം ബാങ്ക് അക്കൗണ്ടിലൂടെ നല്‍കുകയും ചെയ്തിട്ടുണ്ട്.
മുണ്ടക്കൈ, ചൂരല്‍മല, വിലങ്ങാട് പ്രദേശങ്ങളില്‍ പ്രകൃതി ദുരന്തത്തിനിരയായവരെ ഉള്‍പ്പെടുത്തി ഗുണഭോക്തൃ ലിസ്റ്റ് ഉടനടി പ്രസിദ്ധീകരിക്കണമെന്നും ടൗണ്‍ഷിപ്പിന് പുറത്ത് താമസിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും തുല്യ പരിഗണന നnd]കണമെന്നും കെസിബിസിയുടെ ജെ.പി.ഡി. കമ്മീഷന് ചെയര്മാന് ബിഷപ് മാര്‍ ജോസ് പുളിക്കല്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.