ജെ.സി. ഡാനിയൽ ഫൗണ്ടേഷൻ അവാർഡുകൾ പ്രഖ്യാപിച്ചു
Saturday, January 4, 2025 1:48 AM IST
തിരുവനന്തപുരം: 15-ാമതു ജെ. സി. ഡാനിയൽ ഫൗണ്ടേഷൻ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു.
മികച്ച ചിത്രം 2018 എവരിവണ്‍ ഈസ് എ ഹീറോ (സംവിധാനം ജൂഡ് ആന്റണി ജോസഫ്), മികച്ച രണ്ടാമത്തെ ചിത്രം പൂവ് (സംവിധാനം അനീഷ് ബാബു, ബിനോയ് ജോർജ്), മികച്ച സംവിധായകൻ അഖിൽ സത്യൻ (ചിത്രം പാച്ചുവും അത്ഭുത വിളക്കും), മികച്ച നടൻ ടൊവിനോ തോമസ് (ചിത്രം 2018 എവരിവണ്‍ ഈസ് എ ഹീറോ ), മികച്ച നടി അഞ്ജന ജയപ്രകാശ് (ചിത്രം പാച്ചുവും അത്ഭുത വിളക്കും), മികച്ച രണ്ടാമത്തെ നടൻ കലാഭവൻ ഷാജോണ്‍ (ചിത്രം ഇതുവരെ), മികച്ച രണ്ടാമത്തെ നടി നീനാ കുറുപ്പ് (ചിത്രം ഒറ്റമരം), മികച്ച ഗായകൻ നജീം അർഷാദ് (ചിത്രം ഒറ്റമരം), സുദീപ് കുമാർ (ചിത്രം അഴക് മച്ചാൻ), ഗായിക ഡോ. ബി അരുന്ധതി (ചിത്രം മോണോആക്ട്) എന്നിവർക്കാണ് പുരസ്കാരങ്ങൾ.
2023-ൽ റിലീസ് ചെയ്ത ചിത്രങ്ങളാണു പുരസ്കാരത്തിനായി പരിഗണിച്ചത്. ജൂറി ചെയർമാൻ ആർ. ശരത്, അംഗങ്ങളായ വിനു ഏബ്രഹാം, ഉണ്ണി പ്രണവ്, വി. സി. ജെസ് എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാരം നിർണയിച്ചത്.