ശ്രീവത്സം ഗ്രാൻഡേ ഹോട്ടൽ ഉദ്ഘാടനം ചെയ്തു
Thursday, January 2, 2025 2:55 AM IST
പത്തനംതിട്ട: റിംഗ് റോഡിൽ ആരംഭിച്ച ശ്രീവത്സം ഗ്രൂപ്പിന്റെ ലക്ഷ്വറി ഫോർ സ്റ്റാർ ഫെസിലിറ്റി ശ്രീവത്സം ഗ്രാൻഡേ ഹോട്ടൽ മുനിസിപ്പൽ ചെയർമാൻ അഡ്വ. സാകിർ ഹുസൈൻ ഉദ്ഘാടനം ചെയ്തു.
ശ്രീവത്സം ഗ്രൂപ്പ് ചെയർമാൻ രാജേന്ദ്രൻ പിള്ള, ചലച്ചിത്ര നടി ഹണി റോസ്, ശ്രീവത്സം ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർമാരായ വരുൺ രാജ് പിള്ള, അരുൺ രാജ് പിള്ള, എക്സിക്യൂട്ടീവ് ഡയറക്ടർ അനുരൂപ് എസ്. പിള്ള എന്നിവരുൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്തു.