മഹിളാ സാഹസ് കേരളയാത്ര നാലു മുതല്‍
Thursday, January 2, 2025 1:32 AM IST
കാസര്‍ഗോഡ്: മഹിളാ കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന പ്രസിഡന്റ് ജെബി മേത്തര്‍ എംപി നയിക്കുന്ന മഹിളാ സാഹസ് കേരളയാത്ര നാലിനു കാസര്‍ഗോഡ് ചെര്‍ക്കളയില്‍ നിന്നാരംഭിച്ച് സെപ്റ്റംബര്‍ 30നു തിരുവനന്തപുരം പാറശാലയില്‍ സമാപിക്കും.
കേരളത്തിലെ 1474 മണ്ഡലങ്ങളിലൂടെ നടത്തുന്ന യാത്ര നാലിന് ഉച്ചയ്ക്ക് രണ്ടിനു ചെര്‍ക്കളയില്‍ എഐസിസി സംഘടനാ ചുമതല വഹിക്കുന്ന ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി ഉദ്ഘാടനം ചെയ്യും.
എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസന് എന്നിവര്‍ ഉള്‍പ്പെടെ നിരവധി ദേശീയ സംസ്ഥാന നേതാക്കള്‍ ഉദ്ഘാടന സമ്മേളനത്തില്‍ സംബന്ധിക്കും.
അഞ്ചിനു രാവിലെ ഒമ്പതിന് മംഗല്‍പ്പാടിയില്‍ പ്രയാണമാരംഭിക്കുന്ന യാത്ര ജില്ലയിലെ പഞ്ചായത്ത്, മുനിസിപ്പാലിറ്റി കേന്ദ്രങ്ങളില്‍ പര്യടനം നടത്തി ജനുവരി 10നു തൃക്കരിപ്പുരില്‍ നടക്കുന്ന ജില്ലാതല സമാപന സമ്മേളനത്തിനു ശേഷം കണ്ണൂര്‍ ജില്ലയിൽ പ്രവേശിക്കും.