ക​​​ണ്ണ​​​ർ: സ്കൂ​​​ൾ ബ​​​സു​​​ക​​​ൾ​​​ക്കു ത​​​ത്കാ​​​ലം ഫി​​​റ്റ്ന​​​സ് വേ​​​ണ്ട​​​തി​​​ല്ലെ​​​ന്ന സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വി​​​ന്‍റെ​​​യും അ​​​ശാ​​​സ്ത്രീ​​​യ​​​ റോ​​​ഡ് നിർമാണ ത്തിന്‍റെ​​യും ര​​​ക്ത​​​സാ​​​ക്ഷി​​​യാ​​​ണ് നേ​​​ദ്യ എ​​​സ്. രാ​​​ജേ​​​ഷ്.

മു​​​ൻ​​​കാ​​​ല​​​ങ്ങ​​​ളി​​​ൽ സ്കൂ​​​ൾ ബ​​​സു​​​ക​​​ളു​​​ടെ കാ​​​ര്യ​​​ത്തി​​​ൽ ക​​​ർ​​​ശ​​​ന​​​മാ​​​യും നി​​​യ​​​മം പി​​​ന്തു​​​ട​​​ർ​​​ന്നി​​​രു​​​ന്നെ​​​ങ്കി​​​ൽ അ​​​ടു​​​ത്തി​​​ടെ​​​യാ​​​ണു സ​​​ർ​​​ക്കാ​​​ർ ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ ഭേ​​​ദ​​​ഗ​​​തി വ​​​രു​​​ത്തി​​​യ​​​ത്. ഫി​​​റ്റ്ന​​​സ് ക​​​ഴി​​​ഞ്ഞ സ്കൂ​​​ൾ വാ​​​ഹ​​​ന​​​ങ്ങ​​​ൾ​​​ക്കും വ​​​രും മാ​​​സ​​​ങ്ങ​​​ളി​​​ൽ ഫി​​​റ്റ്ന​​​സ് ക​​​ഴി​​​യു​​​ന്ന വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും കാ​​​ലാ​​​വ​​​ധി ഏ​​​പ്രി​​​ൽ വ​​​രെ നീ​​​ട്ടി​​​ക്കൊ​​​ണ്ടാ​​​ണ് അ​​​ടു​​​ത്തി​​​ടെ മോ​​​ട്ടോ​​​ർ​​​വാ​​​ഹ​​​ന വ​​​കു​​​പ്പ് ഉ​​​ത്ത​​​ര​​​വ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച​​​ത്.

വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ ഫി​​​റ്റ്ന​​​സ് വ​​​രു​​​ന്ന ഏ​​​പ്രി​​​ൽ, മേ​​​യ് മാ​​​സ​​​ങ്ങ​​​ളി​​​ൽ പു​​​തു​​​ക്കി​​​യാ​​​ൽ മ​​​തി​​​യെ​​​ന്നാ​​​യി​​​രു​​​ന്നു നി​​​ർ​​​ദേ​​​ശം. ഏ​​​റ്റ​​​വും സു​​​ര​​​ക്ഷി​​​ത​​​മാ​​​യി സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തേ​​​ണ്ട വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ കാ​​​ര്യ​​​ത്തി​​​ലാ​​​ണ് ഇ​​​ത്ത​​​ര​​​മൊ​​​രു വിരുദ്ധ നി​​​ല​​​പാ​​​ട് ഉ​​​ണ്ടാ​​​യ​​​തെ​​​ന്ന​​​ത് അ​​​തീ​​​വ ഗൗ​​​ര​​​വ വി​​​ഷ​​​യ​​​മാ​​​ണെ​​​ന്നു പ​​​ല​​​രും നേ​​​ര​​​ത്തെ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യി​​​രു​​​ന്നു.

ഫി​​​റ്റ്ന​​​സ് ഇ​​​ല്ലാ​​​ത്ത വാ​​​ഹ​​​ന​​​ങ്ങ​​​ൾ നി​​​ര​​​ത്തി​​​ലി​​​റ​​​ക്കി​​​യാ​​​ൽ അ​​​പ​​​ക​​​ട​​​മു​​​ണ്ടാ​​​കു​​​മെ​​​ന്ന​​​തി​​​നാ​​​ലാ​​​യി​​​രു​​​ന്നു നേ​​​ര​​​ത്തേ ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ ക​​​ർ​​​ശ​​​ന നി​​​ല​​​പാ​​​ട് സ്വീ​​​ക​​​രി​​​ച്ചി​​​രു​​​ന്ന​​​ത്.

വ​​​ള​​​ക്കൈ​​​യി​​​ൽ അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ട്ട വാ​​​ഹ​​​ന​​​ത്തി​​​ന് ഫി​​​റ്റ്ന​​​സ് ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി ക​​​ഴി​​​ഞ്ഞി​​​രു​​​ന്നു​​​വെ​​​ന്ന് മോ​​​ട്ടോ​​​ർ വാ​​​ഹ​​​ന വ​​​കു​​​പ്പ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​ത​​​ന്നെ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്നു​​​ണ്ടാ​​​യ മെ​​​ക്കാ​​​നി​​​ക്ക​​​ൽ ത​​​ക​​​രാ​​​റാ​​​ണോ അ​​​പ​​​ക​​​ട​​​ത്തി​​​നി​​​ട​​​യാ​​​ക്കി​​​യ​​​തെ​​​ന്ന് സൂ​​​ക്ഷ്മ​​​പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലൂ​​​ടെ മാ​​​ത്ര​​​മേ വ്യ​​​ക്ത​​​മാ​​​കൂ.

റോ​​​ഡ് നി​​​ർ​​​മാ​​​ണ​​​ത്തി​​​ലെ അ​​​ശാ​​​സ്ത്രീ​​​യ​​​ത അ​​​പ​​​ക​​​ട​​​ത്തി​​​ന്‍റെ വ്യാ​​​പ്തി വ​​​ർ​​​ധി​​​പ്പി​​​ച്ച​​​താ​​​യും മോ​​​ട്ടോ​​​ർ വാ​​​ഹ​​​ന​​​വ​​​കു​​​പ്പ​​​് അധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു.

റോ​​​ഡി​​​ന്‍റെ അ​​​ശാ​​​സ്ത്രീ​​​യ നി​​​ർ​​​മാ​​​ണ​​​വും വാ​​​ഹ​​​ന​​​ത്തി​​​ന്‍റെ അ​​​മി​​​തവേ​​​ഗ​​വു​​മാ​​​ണ് അ​​​പ​​​ക​​​ട​​​ത്തി​​​നി​​​ട​​​യാ​​​ക്കി​​​യ​​​തെ​​​ന്നാ​​ണു പ്രാ​​​ഥ​​​മി​​​ക നി​​​ഗ​​​മ​​​നം. ബ​​​സി​​​നു മെ​​​ക്കാ​​​നി​​​ക്ക​​​ൽ ത​​​ക​​​രാ​​​ർ ഉ​​​ണ്ടാ​​​യി​​​രു​​​ന്നോ എ​​​ന്ന കാ​​​ര്യം പ​​​രി​​​ശോ​​​ധി​​​ക്കു​​​മെ​​​ന്നും ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ പ​​​റ​​​ഞ്ഞു.