വെടിക്കെട്ടിന് അനുമതി; ഇന്നുതന്നെ തീരുമാനമെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശം
Thursday, January 2, 2025 1:32 AM IST
കൊച്ചി: പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍ക്ക് വേല ഉത്സവത്തിന്റെ ഭാഗമായി തൃശൂർ തേക്കിന്‍കാട് മൈതാനിയിൽ വെടിക്കെട്ട് നടത്താന്‍ അനുമതി നല്കുന്ന കാര്യത്തില്‍ ഇന്നുതന്നെ തീരുമാനമെടുക്കാന്‍ നിര്‍ദേശം.
എഡിഎമ്മിനാണു ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. വെടിക്കെട്ടിന് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചതിനെതിരേ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളാണു ഹൈക്കോടതിയെ സമീപിച്ചത്.