മെമു ട്രെയിനുകൾക്ക് ശിപാർശ
Thursday, January 2, 2025 1:32 AM IST
കൊല്ലം: വൈദ്യുതീകരണം പൂർത്തിയായി ആദ്യ യാത്രാവണ്ടി ഓടിയ ഷൊർണൂർ - നിലമ്പൂർ പാതയിൽ മെമു (മെയിൻലൈൻ ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റ്) വണ്ടികൾ ഓടിക്കാൻ പാലക്കാട് റെയിൽവേ ഡിവിഷൻ ശിപാർശ ചെയ്തു.
ഷൊർണൂരിൽ യാത്ര അവസാനിപ്പിക്കുന്ന എറണാകുളം - ഷൊർണൂർ മെമു, കോയമ്പത്തൂർ - ഷൊർണൂർ മെമു എന്നിവ നിലമ്പൂരേക്ക് നീട്ടാനാണ് ശിപാർശ. ചെന്നൈയിൽനിന്നും, ഡൽഹി റെയിൽവേ ബോർഡിൽനിന്നുമുള്ള അനുമതികൾ ലഭിച്ചാൽ അധികം വൈകാതെ ഈ മാസംതന്നെ സർവീസുകൾ തുടങ്ങാമെന്നാണ് പാലക്കാട് ഡിവിഷന്റെ പ്രതീക്ഷ.