റാഗ്ബാഗ് ഫെസ്റ്റിവൽ കോവളത്ത്
Thursday, January 2, 2025 1:32 AM IST
തിരുവനന്തപുരം: കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജ് സംഘടിപ്പിക്കുന്ന റാഗ്ബാഗ് ഇന്റർനാഷനൽ പെർഫോമിംഗ് ആർട്സ് ഫെസ്റ്റിവൽ 14 മുതൽ 19 വരെ കോവളം ക്രാഫ്റ്റ്സ് വില്ലേജിൽ നടക്കും.
വിവിധ രാജങ്ങളിൽനിന്നുള്ള വ്യത്യസ്ത കലാപ്രകടനങ്ങൾ ഈ ആറു ദിവസത്തെ മേളയിൽ അരങ്ങേറും. മുടിയേറ്റ്, നിഴൽപാവ കൂത്ത്, കബീർ ദാസിന്റെ കവിതകളുടെ സംഗീതാവിഷ്കാരം, ഫുഡ് ഫെസ്റ്റിവൽ, സാംസ്കാരിക ടൂറിസം, ക്രാഫ്റ്റ്, പെർഫോമിംഗ് ആർട്സ് എന്നിവയിൽ വിദഗ്ധർ പങ്കെടുക്കുന്ന പാനൽ ചർച്ചകളും ഉണ്ടാകും.
എല്ലാ ദിവസവും പങ്കെടുക്കാവുന്ന ഫെസ്റ്റിവൽ പാസിന് രണ്ടായിരം രൂപ, ഒരു ദിവസത്തേക്ക് 500 രൂപ, നാലു പേർ അടങ്ങുന്ന കുടുംബത്തിന് 2200 രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകൾ. ടിക്കറ്റ് bookmyshowയിൽ ലഭ്യമാണ്.