കൊ​​​ച്ചി: മ​​​ക​​​ന്‍ വി​​​ഷ്ണു​​​വി​​​ന്‍റെ ""അ​​​മ്മേ’’എ​​​ന്നു​​​ള്ള വി​​​ളി​​​യി​​​ല്‍ ഉ​​​മ തോ​​​മ​​​സ് എം​​​എ​​​ല്‍എ ക​​​ണ്ണു തു​​​റ​​​ന്നു. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ഏ​​​ഴി​​​ന് മ​​​രു​​​ന്നു​​​ക​​​ളു​​​ടെ സെ​​​ഡേ​​​ഷ​​​ന്‍ കു​​​റ​​​ച്ച​​​ശേ​​​ഷ​​​മാ​​​ണ് മ​​​ക​​​ന്‍ വി​​​ഷ്ണു​​​വി​​​നെ ഡോ​​​ക്ട​​​ര്‍മാ​​​ര്‍ അ​​​മ്മ​​​യെ കാ​​​ണി​​​ച്ച​​​ത്. അ​​​മ്മ ത​​​ന്‍റെ വി​​​ളി കേ​​​ട്ടു​​​വെ​​​ന്നും ക​​​ണ്ണ് തു​​​റ​​​ന്നു​​​വെ​​​ന്നും വി​​​ഷ്ണു മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ടു പ​​​റ​​​ഞ്ഞു.

""അ​​​മ്മേ എ​​​ന്നു വി​​​ളി​​​ച്ച​​​പ്പോ​​​ള്‍ കേ​​​ട്ടു, കൺപീലികൾ ചലിച്ചു, പു​​​ഞ്ചി​​​രി​​​ച്ചു. ക​​​ണ്ണ് തു​​​റ​​​ക്കാ​​​ന്‍ പ​​​റ​​​ഞ്ഞ​​​പ്പോ​​​ള്‍ തു​​​റ​​​ന്നു. കൈ ​​​പൊ​​​ക്കാ​​​ന്‍ പ​​​റ​​​ഞ്ഞ​​​പ്പോ​​​ള്‍ പ​​​തിയെ കൈ ​​​പൊ​​​ക്കി. മ​​​റ്റേ കൈ​​​കൂ​​​ടി പൊ​​​ക്കാ​​​ന്‍ പ​​​റ​​​ഞ്ഞ​​​പ്പോ​​​ള്‍ ര​​​ണ്ടു കൈ​​​യും മാ​​​റി​​​മാ​​​റി പൊ​​​ക്കി. കാ​​​ലും അ​​​ന​​​ക്കി.

ഷേ​​​ക്ക് ഹാ​​​ന്‍ഡ് ത​​​ന്ന് കൈ ​​​മു​​​റു​​​കെ പി​​​ടി​​​ക്കാ​​​ന്‍ പ​​​റ​​​ഞ്ഞ​​​പ്പോ​​​ള്‍ അ​​​തി​​​നും ശ്ര​​​മി​​​ച്ചു. പ​​​തു​​​ക്കെ​​​യാ​​​ണെ​​​ങ്കി​​​ലും പ​​​റ​​​ഞ്ഞ​​​തി​​​നെ​​​ല്ലാം അ​​​മ്മ പ്ര​​​തി​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്'' - വി​​​ഷ്ണു പ​​​റ​​​ഞ്ഞു. ക​​​ഴി​​​ഞ്ഞ ര​​​ണ്ടു ദി​​​വ​​​സ​​​മാ​​​യി ഉ​​​മ തോ​​​മ​​​സ് അ​​​ബോ​​​ധാ​​​വ​​​സ്ഥ​​​യി​​​ല്‍ വെ​​​ന്‍റി​​​ലേ​​​റ്റ​​​റി​​​ല്‍ ക​​​ഴി​​​യു​​​ക​​​യാ​​​ണ്.

അ​​​തേ​​​സ​​​മ​​​യം, ശ്വാ​​​സ​​​കോ​​​ശ​​​ത്തി​​​ലെ പ​​​രി​​​ക്ക് വെ​​​ല്ലു​​​വി​​​ളി​​​യാ​​​ണെ​​​ന്നാ​​​ണ് റി​​​നൈ മെ​​​ഡി​​​സി​​​റ്റി​​​യി​​​ലെ ഡോ​​​ക്ട​​​ര്‍മാ​​​ർ പ​​​റ​​​ഞ്ഞ​​​ത്. ശ്വാ​​​സ​​​കോ​​​ശ​​​ത്തി​​​ലെ ച​​​ത​​​വും അ​​​വി​​​ടെ രക്തം കട്ടകെട്ടിയതും വെ​​​ല്ലു​​​വി​​​ളി​​​യാ​​​ണ്. ര​​​ക്ത​​​ത്തി​​​ല്‍ കു​​​റ​​​ച്ചു ഭാ​​​ഗം ഇ​​​പ്പോ​​​ഴും അ​​​വി​​​ടെ​​​ത്ത​​​ന്നെ​​​യു​​​ണ്ട്. ഇ​​​ത് ആ​​​ന്‍റി​​​ബ​​​യോ​​​ട്ടി​​​ക് മ​​​രു​​​ന്നു​​​ക​​​ളു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ ത​​​നി​​​യെ ഇ​​​ല്ലാ​​​താ​​​ക്കേ​​​ണ്ട​​​തു​​​ണ്ടെ​​​ന്നും ഡോ​​​ക്ട​​​ര്‍മാ​​​ര്‍ പ​​​റ​​​ഞ്ഞു.


എ​​​ക്‌​​​സ്റേ​​​യി​​​ല്‍ നേ​​​രി​​​യ പു​​​രോ​​​ഗ​​​തി​​​ കാണുന്നുണ്ട്. വാ​​​രി​​​യെ​​​ല്ല് പൊ​​​ട്ടി​​​യ​​​തി​​​ന്‍റെ പ​​​രി​​​ക്ക് ഭേ​​​ദ​​​മാ​​​ക്കേ​​​ണ്ട​​​തു​​​ണ്ട്. എം​​​എ​​​ല്‍എ മരുന്നുകളോടു പ്ര​​​തി​​​ക​​​രി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നും ഡോ​​​ക്ട​​​ര്‍മാ​​​ര്‍ വ്യ​​​ക്ത​​​മാ​​​ക്കി.

മ​​​രു​​​ന്നു​​​ക​​​ളോ​​​ടു പ്ര​​​തി​​​ക​​​രി​​​ക്കു​​​ന്നു​​​ണ്ടെ​​​ങ്കി​​​ലും ഗു​​​രു​​​ത​​​രാ​​​വ​​​സ്ഥ മാ​​​റി​​​യെ​​​ന്നു പ​​​റ​​​യാ​​​റാ​​​യി​​​ട്ടി​​​ല്ലെ​​​ന്ന് ഡോ​​​ക്ട​​​ര്‍മാ​​​ർ വ്യ​​​ക്ത​​​മാ​​​ക്കി. വെ​​​ന്‍റി​​​ലേ​​​റ്റ​​​ര്‍ മാ​​​റ്റി 24 മ​​​ണി​​​ക്കൂ​​​റെ​​​ങ്കി​​​ലും ക​​​ഴി​​​ഞ്ഞാ​​​ല്‍ മാ​​​ത്ര​​​മേ ഗു​​​രു​​​ത​​​രാ​​​വ​​​സ്ഥ മാ​​​റി​​​യെ​​​ന്നു പ​​​റ​​​യാ​​​ന്‍ ക​​​ഴി​​​യൂ. വ​​​രും ദി​​​വ​​​സ​​​ങ്ങ​​​ളി​​​ല്‍ വെ​​​ന്‍റി​​​ലേ​​​റ്റ​​​റി​​​ന്‍റെ സ​​​ഹാ​​​യം കു​​​റ​​​ച്ചു കൊ​​​ണ്ടു​​​വ​​​ന്ന് ശ്വാ​​​സ​​​കോ​​​ശ​​​ത്തി​​​ന്‍റെ പ്ര​​​വ​​​ര്‍ത്ത​​​നം മെ​​​ച്ച​​​പ്പെ​​​ടു​​​ത്താ​​​നാ​​​ണു ശ്ര​​​മം.

ട്യൂ​​​ബി​​​ലൂ​​​ടെ​​​യാ​​​ണ് ഭ​​​ക്ഷ​​​ണം കൊ​​​ടു​​​ക്കു​​​ന്ന​​​ത്. അ​​​ണു​​​ബാ​​​ധ ഉണ്ടാ കാതിരിക്കാൻ ശ്രദ്ധിക്കുന്നു​​​ണ്ട് . ന്യു​​​മോ​​​ണി​​​യ വ​​​രാ​​​ന്‍ സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്ന​​​തി​​​നാ​​​ല്‍ അ​​​തു ത​​​ട‌​​​യു​​​ന്ന​​​തി​​​ന് ശ്ര​​​മി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും ഡോ​​​ക്ട​​​ര്‍മാ​​​രു​​​ടെ സം​​​ഘം വ്യ​​​ക്ത​​​മാ​​​ക്കി.

കോ​​​ട്ട​​​യം മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​ലെ ഡോ​​​ക്ട​​​ര്‍മാ​​​രു​​​മാ​​​യി നി​​​ര​​​ന്ത​​​രം ബ​​​ന്ധ​​​പ്പെ​​​ടു​​​ന്നു​​​ണ്ടെ​​​ന്നും ഇ​​​തേ ചി​​​കി​​​ത്സാ​​​രീ​​​തിത​​​ന്നെ തു​​​ട​​​ര്‍ന്നു പോ​​​കാ​​​നാ​​​ണ് അ​​​വ​​​രുടെ നി​​​ര്‍ദേ​​​ശമെന്നും ഡോക്ടർമാർ പറഞ്ഞു.