വിതുൽ കുമാർ സിആർപിഎഫ് തലവൻ
Wednesday, January 1, 2025 2:19 AM IST
ന്യൂഡൽഹി: സിആർപിഎഫ് (സെൻട്രൽ റിസർവ് പോലീസ്) താത്കാലിക ഡിജിയായി മുതിർന്ന ഐപിഎസ് ഓഫീസർ വിതുൽ കുമാർ നിയമിതനായി.
1993 ബാച്ച് ഉത്തർപ്രദേശ് കേഡർ ഉദ്യോഗസ്ഥനാണ്. ഡിജി അനിഷ് ദയാൽ സിംഗ് വിരമിച്ചതോടെയാണു നിയമനം.
1988 മണിപ്പുർ കേഡർ ഉദ്യോഗസ്ഥനാണ് വിരമിച്ച അനിഷ് ദയാൽ സിംഗ്. രാജ്യത്തു തുടരുന്ന അതിശക്തമായ മാവോയിസ്റ്റ് വിരുദ്ധനടപടികൾക്കു സേനയെ സജ്ജമാക്കിയ അദ്ദേഹത്തിനു കീഴിലാണ് കഴിഞ്ഞവർഷത്തെ ലോക്സഭാ തെരഞ്ഞെടുപ്പിലും സേന സ്തുത്യർഹമായ സേവനം കാഴ്ചവച്ചത്.