"പണമില്ലെന്നു പറഞ്ഞ് പഠനയാത്രയിൽ കുട്ടികളെ ഒഴിവാക്കരുത്'
Wednesday, January 1, 2025 2:19 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽനിന്നു കുട്ടികൾക്കുള്ള പഠനയാത്രയ്ക്കു നിശ്ചയിക്കുന്ന തുക എല്ലാവർക്കും പര്യാപ്തമാകുന്ന തരത്തിലാവണമെന്നു പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സർക്കുലർ.
പഠനയാത്രകളിൽ സാന്പത്തിക ബുദ്ധിമുട്ടിന്റെ പേരിൽ സ്കൂളിലെ ഒരു കുട്ടിയെപ്പോലും യാത്രയിൽ ഉൾപ്പെടുത്താതിരിക്കരുത്.
ഏതെങ്കിലും കുട്ടിയെ സൗജന്യമായി പഠനയാത്രയിൽ പങ്കെടുപ്പിക്കുന്നുണ്ടെങ്കിൽ ഈ കാര്യം മറ്റ് കുട്ടികൾ അറിയാതിരിക്കാൻ അധ്യാപകർ പ്രത്യേകം ശ്രദ്ധിക്കണം.
സ്കൂളുകളിലെ പഠനയാത്രയിൽ കുട്ടികൾക്കൊപ്പം പോകുന്ന അധ്യാപകരുടെയും പിടിഎ അംഗങ്ങളുടെയും യാത്രച്ചെലവ് കുട്ടികളിൽനിന്ന് ഈടാക്കരുതെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.
കൂടാതെ, ജീവനക്കാരുടെയും വിദ്യാർഥികളുടെയും ജന്മദിനം പോലുള്ള ആഘോഷങ്ങൾ പരമാവധി ഒഴിവാക്കണം. നട ത്തിയാൽ അതിന്റെ സാന്പത്തികബാധ്യത കുട്ടികൾക്കോ രക്ഷിതാക്കൾക്കോ ഉണ്ടാകാത്ത രീതിയിൽ നടത്താൻ സ്കൂൾ അധികൃതർ ശ്രദ്ധിക്കേണ്ടതുമാണെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.