സുരക്ഷാ വീഴ്ചയില്ലെന്ന മന്ത്രിയുടെ പ്രതികരണം സംഘാടകരെ രക്ഷിക്കാന്‍: പ്രതിപക്ഷ നേതാവ്
Wednesday, January 1, 2025 2:19 AM IST
കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിലെ അപകടത്തിൽ സുരക്ഷാ വീഴ്ചയില്ലെന്ന സാംസ്കാരിക മന്ത്രിയുടെ പ്രതികരണം സംഘാടകരെ രക്ഷപ്പെടുത്താനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു.
പരിപാടി സംഘടിപ്പിച്ചവര്‍ക്ക് സിപിഎമ്മുമായി ബന്ധമുണ്ട്. അതുകൊണ്ടാണു സംഘാടകരെ സംരക്ഷിക്കാന്‍ മന്ത്രി ഇറങ്ങിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അപകടത്തിൽ പരിക്കേറ്റ് പാലാരിവട്ടം റിനൈ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഉമ തോമസ് എംഎൽഎയെ സന്ദർശിച്ചശേഷം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സ്റ്റേഡിയത്തില്‍ ഗുരുതരമായ സുരക്ഷാവീഴ്ചയുണ്ടായെന്ന് പോലീസ് തന്നെ സമ്മതിച്ചിട്ടുണ്ട്. ജിസിഡിഎയിലെ എന്‍ജിനിയറിംഗ് വിഭാഗവും പോലീസും സുരക്ഷാപരിശോധന നടത്തണമായിരുന്നു.
കുസാറ്റ് അപകടത്തിലെ പോലീസിന്റെ അനാസ്ഥ കലൂരിലും ആവര്‍ത്തിച്ചു. സംഘാടകര്‍ ആളുകളെ കബളിപ്പിച്ചു പണം വാങ്ങുകയായിരുന്നു. -സതീശൻ പറഞ്ഞു.