മന്നം ജയന്തി ആഘോഷങ്ങള്‍ പെരുന്നയില്‍ ഇന്നും നാളെയും
Wednesday, January 1, 2025 2:18 AM IST
ചങ്ങനാശേരി: സമുദായാചാര്യന്‍ മന്നത്ത് പത്മനാഭന്റെ 148-ാമത് ജയന്തി ആഘോഷങ്ങള്‍ ഇന്നും നാളെയും പെരുന്നയില്‍ നടക്കും.
ഇന്നു രാവിലെ 6.30 മുതല്‍ ഭക്തിഗാനാലാപനം. ഏഴുമുതല്‍ മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന. 10.15ന് അഖിലകേരള നായര്‍ പ്രതിനിധി സമ്മേളനം. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ വിശദീകരണം നടത്തും.
എന്‍എസ്എസ് പ്രസിഡന്റ് ഡോ. എം.ശശികുമാര്‍ അധ്യക്ഷത വഹിക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് ചെങ്കോട്ട ഹരിഹര സുബ്രഹ്മണ്യം അവതരിപ്പിക്കുന്ന സംഗീതക്കച്ചേരി. 6.30ന് നടി രമ്യാ നമ്പീശന് അവതരിപ്പിക്കുന്ന നൃത്തസന്ധ്യ. രാത്രി ഒമ്പതിന് കഥകളി.
മന്നം ജയന്തി ദിനമായ നാളെ രാവിലെ മുതല്‍ ഭക്തിഗാനാലാപനം, ഏഴുമുതല്‍ മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന. 10.45ന് ജയന്തി സമ്മേളനം രമേശ് ചെന്നിത്തല എംഎല്‍എ ഉദ്ഘാടനം ചെയ്യും.
എന്‍എസ്എസ് പ്രസിഡന്റ് ഡോ. എം. ശശികുമാര്‍ അധ്യക്ഷത വഹിക്കും. കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി അനുസ്മരണ പ്രഭാഷണം നടത്തും. ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍, ട്രഷറര്‍ എന്‍.വി.അയ്യപ്പന്‍പിള്ള എന്നിവര്‍ പ്രസംഗിക്കും.
സമ്മേളനത്തിനായി പെരുന്ന എന്‍എസ്എസ് ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ 35000ലധികം പേരെ ഉൾക്കൊള്ളാവുന്ന പന്തല്‍ സജ്ജമായിട്ടുണ്ട്.