വനംവകുപ്പിനെതിരേ ജനങ്ങൾ സംഘടിക്കണം: എം.എം.മണി
Wednesday, January 1, 2025 2:18 AM IST
തൊടുപുഴ: വനം വകുപ്പിനെതിരേ ജനങ്ങൾ സംഘടിക്കണമെന്നു എം.എം.മണി എംഎൽഎ. കഴിഞ്ഞദിവസം കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട മുള്ളരിങ്ങാട് അമയൽതൊട്ടി പാലിയത്ത് അമർ ഇബ്രാഹിമിന്റെ വീട് സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്നെ ഉപദ്രവിച്ചാൽ തിരിച്ചു നേരിടണം എന്നതാണ് എന്റെ രീതി. ജീവൻ രക്ഷിക്കാൻ ജനങ്ങൾ സംഘടിതമായി ചെയ്യാൻ പറ്റുന്നതു ചെയ്യണം. ജീവിക്കണമെങ്കിൽ എല്ലാ നിയമങ്ങളും പാലിക്കാൻ കഴിയില്ലെന്നും മണി പറഞ്ഞു.