സംസ്ഥാന സ്കൂള്‍ കലോത്സവം: സ്വര്‍ണക്കപ്പ് പ്രയാണം തുടങ്ങി
Wednesday, January 1, 2025 2:18 AM IST
കാഞ്ഞങ്ങാട്: സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ സ്വര്‍ണക്കപ്പ് പ്രയാണത്തിന് കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ തുടക്കമായി. രാജ്മോഹന്‍ ഉണ്ണിത്താന് എംപി ഉദ്ഘാടനം ചെയ്തു.
നഗരസഭ ചെയര്‍പേഴ്സണ്‍ കെ.വി. സുജാത അധ്യക്ഷത വഹിച്ചു. പരീക്ഷാഭവന് ജോയിന്റ് ഡയറക്ടര്‍ ഗിരീഷ് ചോലയില്‍, ജില്ലാ പൊതുവിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ടി.വി. മധുസൂദനന്, സ്കൂള്‍ മാനേജര്‍ വേണുഗോപാലന്‍ നമ്പ്യാര്‍ എന്നിവര്‍ പങ്കെടുത്തു.
അന്തരിച്ച മുന്‍ പ്രധാനമന്ത്രി ഡോ മന്മോഹന് സിംഗ്, വിഖ്യാത എഴുത്തുകാരന് എം.ടി. വാസുദേവന്‍ നായര്‍ എന്നിവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച ശേഷമാണു പരിപാടി ആരംഭിച്ചത്.
കരിവെള്ളൂര്‍ എവി സ്മാരക ഹയര്‍ സെക്കൻഡറി സ്കൂളില്‍ നടന്ന സ്വീകരണ പരിപാടിയില്‍ സ്വര്‍ണക്കപ്പ് കണ്ണൂര്‍ ജില്ലാ പൊതുവിദ്യാഭ്യാസ ഉപഡയറക്ടര്‍ക്കു കൈമാറി.