എയ്ഡഡ് കോളജുകളിലെ കംപ്യൂട്ടര്‍ അസി. തസ്തിക നിര്‍ത്തലാക്കിയതിനെതിരേ മാനേജ്മെന്റ് അസോ.
Wednesday, January 1, 2025 2:18 AM IST
കൊച്ചി: എയ്ഡഡ് കോളജുകളിലെ കംപ്യൂട്ടര്‍ അസിസ്റ്റന്റ് തസ്തിക നിര്‍ത്തലാക്കിയ ഉത്തരവ് പിന്‍വലിക്കണമെന്ന് കേരള പ്രൈവറ്റ് എയ്ഡഡ് കോളജ് മാനേജ്മെന്റ്സ് അസോസിയേഷന് ആവശ്യപ്പെട്ടു.
നേരത്തേയുണ്ടായിരുന്ന ടൈപ്പിസ്റ്റ് തസ്തികയാണ് കംപ്യൂട്ടര്‍ അസിസ്റ്റന്റ് എന്ന് പേരു മാറ്റിയത്. ഈ തസ്തികയില്‍ നിലവില്‍ ജോലി ചെയ്യുന്നവര്‍ വിരമിക്കുന്നതോടെ തസ്തികതന്നെ ഇല്ലാതാക്കുന്നതാണ് സര്‍ക്കാര്‍ ഉത്തരവെന്ന് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് ഡോ. ഇ.എം. കുര്യാക്കോസ്, ജനറല്‍ സെക്രട്ടറി ഡോ. എം. ഉസ്മാന് എന്നിവര്‍ ചൂണ്ടിക്കാട്ടി.