എയ്ഡ്സ് ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം നാളെ
Saturday, November 30, 2024 1:18 AM IST
തൃശൂർ: ലോക എയ്ഡ്സ് ദിനാചരണത്തോടനുബന്ധിച്ചുള്ള പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ രാവിലെ പത്തിനു ടൗൺഹാളിൽ മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും.
മേയര്‍ എം.കെ. വര്‍ഗീസ് അധ്യക്ഷത വഹിക്കും. പി. ബാലചന്ദ്രന് എംഎല്‍എ മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ്, ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന് തുടങ്ങിയവര്‍ പങ്കെടുക്കും.
രാവിലെ എട്ടിനു വിദ്യാര്‍ഥി കോര്‍ണറില്‍നിന്നു ടൗണ്‍ഹാളിലേക്കു ബോധവത്കരണറാലിയുണ്ടാകും. അവകാശങ്ങളുടെ പാത തെരഞ്ഞെടുക്കൂ എന്നതാണ് ഈ വര്‍ഷത്തെ ലോക എയ്ഡ്സ് ദിന സന്ദേശം. ഇന്നു വൈകുന്നേരം അഞ്ചിനു ഫ്ലാഷ് മോബ്, ബോധവത്കരണ നാടന്‍ കലാപരിപാടികൾ എന്നിവയുണ്ടാകും. ആറിനു തെക്കേഗോപുരനടയിൽ മന്ത്രി ആര്. ബിന്ദു ദീപം തെളിക്കും.
പത്രസമ്മേളനത്തില്‍ എയ്ഡ്സ് നിയന്ത്രണ സൊസൈറ്റി പ്രോജക്ട് ഡയറക്ടർ ഡോ. ആര്. ശ്രീലത, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി.പി. ശ്രീദേവി, ഡോ. അജയ്രാജ്, രശ്മി മാധവന്, പി.എ. സന്തോഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.