വൈ​​പ്പി​​ൻ: ഗോ​​വ​​യി​​ൽ നാ​​വി​​ക​​സേ​​ന​​യു​​ടെ മു​​ങ്ങി​​ക്ക​​പ്പ​​ലു​​മാ​​യി മ​​ത്സ്യ​​ബ​​ന്ധ​​ന ബോ​​ട്ട് കൂ​​ട്ടി​​യി​​ടി​​ച്ചു​​ണ്ടാ​​യ അ​​പ​​ക​​ട​​ത്തി​​ൽ കാ​​ണാ​​താ​​യ മ​​ത്സ്യ​​ത്തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടേ​​തെ​​ന്ന് ക​​രു​​തു​​ന്ന ര​​ണ്ടു മൃ​​ത​​ദേ​​ഹ​​ങ്ങ​​ൾ ക​​ണ്ടെ​​ത്തി​​യ​​താ​​യി ബോ​​ട്ടു​​ട​​മ​​യ്ക്ക് വി​​വ​​രം ല​​ഭി​​ച്ചു.

ത​​മി​​ഴ്നാ​​ട് സ്വ​​ദേ​​ശി​​യാ​​യ സ്രാ​​ങ്ക്, ഒ​​ഡീ​​ഷ സ്വ​​ദേ​​ശി എ​​ന്നി​​വ​​രു​​ടെ മൃ​​ത​​ദേ​​ഹ​​ങ്ങ​​ളാ​​ണു ക​​ണ്ടെ​​ത്തി​​യ​​തെ​​ന്നാ​​ണ് സൂ​​ച​​ന. തി​​രി​​ച്ച​​റി​​യു​​ന്ന​​തി​​നാ​​യി ഇ​​രു​​വ​​രു​​ടെ​​യും ബ​​ന്ധു​​ക്ക​​ളോ​​ട് ഇ​​ന്നു മും​​ബൈ യെ​​ല്ലോ ഗേ​​റ്റ് പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ലെ​​ത്താ​​ൻ അ​​ധി​​കൃ​​ത​​ർ ആ​​വ​​ശ്യ​​പ്പെ​​ട്ടി​​ട്ടു​​ണ്ട്. ബോ​​ട്ടു​​ട​​മ​​യും മും​​ബൈ​​ക്കു തി​​രി​​ച്ചു.


ക​​ഴി​​ഞ്ഞ 15ന് 13 ​​മ​​ത്സ്യ​​ത്തൊ​​ഴി​​ലാ​​ളി​​ക​​ളു​​മാ​​യി മു​​ന​​ന്പ​​ത്തു​​നി​​ന്ന് മ​​ത്സ്യ​​ബ​​ന്ധ​​ന​​ത്തി​​നു പോ​​യ ‘മാ​​ർ​​ത്തോ​​മ്മ’ എ​​ന്ന ബോ​​ട്ട് 21ന് ​​വൈ​​കു​​ന്നേ​​രം കി​​ഴ​​ക്ക​​ൻ ഗോ​​വ തീ​​ര​​ത്തു​​നി​​ന്ന് 70 നോ​​ട്ടി​​ക്ക​​ൽ മൈ​​ൽ അ​​ക​​ലെ​​വ​​ച്ചാ​​ണ് അ​​പ​​ക​​ട​​ത്തി​​ൽ​​പ്പെ​​ട്ട​​ത്.

13 മ​​ത്സ്യ​​ത്തൊ​​ഴി​​ലാ​​ളി​​ക​​ളി​​ൽ 11 പേ​​രെ​​യും നേ​​വി​​യും കോ​​സ്റ്റ്ഗാ​​ർ​​ഡും ചേ​​ർ​​ന്ന് ര​​ക്ഷ​​പ്പെ​​ടു​​ത്തി​​യി​​രു​​ന്നു. കാ​​ണാ​​താ​​യ​​വ​​ർ​​ക്കാ​​യി ന​​ട​​ത്തി​​വ​​ന്ന തെ​​ര​​ച്ചി​​ലി​​നി​​ട​​യി​​ലാ​​ണു മൃ​​ത​​ദേ​​ഹ​​ങ്ങ​​ൾ ക​​ണ്ടെ​​ത്തി​​യ​​ത്.