ജാമ്യാപേക്ഷ തള്ളി
Saturday, November 30, 2024 1:18 AM IST
കൊച്ചി: ആര്‍എസ്എസ് നേതാവായിരുന്ന പാലക്കാട്ടെ ശ്രീനിവാസന് വധക്കേസിലെ പ്രതികളായ ഏഴ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.
ഹനീഫ, ഖാജാ ഹുസൈന്, മുഹമ്മദ് ഹക്കിം, അബ്ബാസ്, ടി.നൗഷാദ്, ടി.ഇ.ബഷീര്‍, അമീര്‍ അലി എന്നിവരുടെ ജാമ്യാപേക്ഷയാണു തള്ളിയത്.പ്രതികള്‍ക്കെതിരേയുള്ള കുറ്റം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്ന് കോടതി വ്യക്തമാക്കി.
പ്രതികള്‍ക്കു ജാമ്യം നല്കിയാല് കേസ് അട്ടിമറിക്കുമെന്ന പ്രോസിക്യൂഷന് വാദം കണക്കിലെടുത്താണു ജാമ്യം നിഷേധിച്ചത്. പാലക്കാട് എലപ്പുള്ളിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയ എസ്ഡിപിഐ പ്രവര്ത്തകന് സുബൈറിനെ കൊലപ്പെടുത്തിയതിനുള്ള പ്രതികാരമായാണു ശ്രീനിവാസനെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് റിപ്പോര്‍ട്ട്.