അപകടമരണം: നാടകനടിമാരുടെ കുടുംബങ്ങൾക്ക് പിഒസിയുടെ കൈത്താങ്ങ്
Friday, November 29, 2024 2:58 AM IST
കൊച്ചി: വാഹനാപകടത്തിൽ മരിച്ച കായംകുളം ദേവാ നാടകസമിതിയിലെ നടിമാരായ ജെസി മോഹൻ, അഞ്ജലി എന്നിവരുടെ കുടുംബങ്ങൾക്ക് പിഒസിയുടെ കൈത്താങ്ങ്.
പിഒസി ഓഡിറ്റോറിയത്തിൽ നാടകാവതരണത്തിലൂടെ സമാഹരിച്ച തുക കുടുംബാംഗങ്ങൾക്ക് കൈമാറും. കെസിബിസി മീഡിയ കമ്മീഷൻ ഒരുക്കിയ വേദിയിൽ വള്ളുവനാട് ബ്രഹ്മയുടെ ‘വാഴ്വേ മായം’ നാടകമാണ് അവതരിപ്പിച്ചത്.
ധനസമാഹരണത്തിന്റെ ഭാഗമായി നടത്തിയ യോഗം സീറോമലബാർ സഭ കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ ഉദ്ഘാടനം ചെയ്തു. കെസിബിസി മീഡിയ കമ്മീഷൻ സെക്രട്ടറി റവ. ഡോ. ഏബ്രഹാം ഇരിമ്പിനിക്കൽ അധ്യക്ഷത വഹിച്ചു.
കെസിവൈഎം സംസ്ഥാന കലാമേളയിൽ ഒന്നാംസ്ഥാനം നേടിയ കാഞ്ഞിരപ്പള്ളി രൂപതയുടെ ‘പെണ്ണ്’ തെരുവുനാടകവും അവതരിപ്പിച്ചു.